എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/അക്ഷരവൃക്ഷം/അറിവില്ലായ്മയോ... അഹങ്കാരമോ

Schoolwiki സംരംഭത്തിൽ നിന്ന്
അറിവില്ലായ്മയോ... അഹങ്കാരമോ

കൊറോണയുടെ തുടക്കകാലത്ത് ഒരു ഗൾഫ് ക്കാരൻ കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങി. ചെക്കിംഗ് എല്ലാം കഴിഞ്ഞ് അദ്ദേഹം പുറത്തിറങ്ങുന്ന നേരത്താണ് ആരോഗ്യപ്രവർത്തകർ ഓടിയെത്തിയത്. അദ്ദേഹത്തിന്റെ ശരീരത്തിലെ ഊഷ്മാവ് നോക്കിയപ്പോൾ ഒന്നും കുഴപ്പമുണ്ടായിരുന്നില്ല. എന്നാലും അദ്ദേഹത്തിനോട് ആരോഗ്യപ്രവർത്തകർ 14 ദിവസത്തേക്ക് അദ്ദേഹത്തിന്റെ സ്വന്തം വീട്ടിൽ നീരീക്ഷണത്തിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ പുറത്തുനിന്നു വന്നതിനാൽ വീട്ടിൽ ചെന്നതിന്റെ പിറ്റേദിവസം അദ്ദേഹം തന്റെ ഗൾഫിലുള്ള കൂട്ടുക്കാരുടെ വീടുകളിലേക്കുള്ള പാർസലുകൾ കൊടുക്കാനായി പോയി. അതും പല ജില്ലകളിലും സ്ഥലങ്ങളിലുമായിരുന്നു. അതെല്ലാം രണ്ടു ദിവസത്തിനുള്ളിൽ കൊടുത്തു തീർത്തു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പ്രിയ സുഹൃത്തിന്റെ വിവാഹത്തിനായി പോവുകയും പലപല സ്ഥലങ്ങളിൽ നിന്നും വന്ന ആയിരകണക്കിന് ജനങ്ങളുടെ ഇടയിലൂടെ ഇടപ്പെടുകയും ചെയ്തു. പിറ്റേദിവസം വിവാഹചടങ്ങിൽ വച്ച് കണ്ട തന്റെ കൂട്ടുകാരുമായി കറങ്ങാൻ ഇറങ്ങി. സിനിമ തിയേറ്റർ, ഹോട്ടൽ, ഷോപ്പിംഗമാൾ, എന്നീ സ്ഥലങ്ങളിലെല്ലാം കറങ്ങി. വീട്ടിലേക്ക് മടങ്ങി. രണ്ട് ദിവസം എല്ലാവരുമായി വീട്ടിലിരുന്നു. സമയം ചിലവഴിക്കുമ്പോളായിരുന്നു അദ്ദേഹത്തിന് ചെറിയ പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടത്. പെട്ടെന്ന് തന്റെ കയ്യിൽ ഉണ്ടായിരുന്ന പനിയുടെ മരുന്ന് കഴിച്ചു. അദ്ദേഹം ആ ദിവസം കിടന്നുറങ്ങി. പിറ്റേദിവസം തലേദിവസത്തേക്കാൾ പനിയും ചുമയും ശ്വാസത്തടസ്സുവം കൂടിത്തുടങ്ങി. അദ്ദേഹത്തിന്റെ വീട്ടുക്കാർ എല്ലാം കൂടി അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു. ഡോക്ടർ വന്ന് ചികിത്സിച്ചപ്പോൾ അദ്ദേഹം പുറം രാജ്യത്തിൽ നിന്നും വന്നതാണെന്നും രോഗലക്ഷണങ്ങളും പറഞ്ഞപ്പോൾ ഡോക്ട്ർ ഉടൻ തന്നെ ഈ ഹോസ്പിറ്റലിൽ നിന്നും മെഡിക്കൽ കോളജിലേക്ക് ആംബുലൻസിൽ പറ‍ഞ്ഞയച്ചു. അവിടെ ചെന്ന് എല്ലാരീതിയിലുമുള്ള പരിശോധനകൾ നടത്തി. 3 ദിവസം കഴിഞ്ഞപ്പോൾ പരിശോധന ഫലത്തിൽ നിന്നും അദ്ദേഹം കൊറോണ വൈറസ് ബാധിതനാണെന്നും തെളിഞ്ഞു. അദ്ദേഹത്തോട് മുഴുവൻ കാര്യങ്ങളും ചോദിച്ച് മനസ്സിലാക്കിയപ്പോൾ അദ്ദേഹം സഞ്ചരിച്ച വഴികളും ഇടപഴകിയ ആളുകളും വളരെയേറെയാണ്. ഉടൻതന്നെ എല്ലാവരെയും വിവരം അറിയിച്ച് രോഗലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാൻ അറിയിച്ചു.

ഈ ഒരാളുടെ അഹങ്കാരം മൂലം ഒന്നും അറിയാത്ത ജനങ്ങളുടെ ജീവിതം കഷ്ടത്തിലാവുന്നു. അപ്പോൾ എല്ലാവരും ആരോഗ്യപ്രവർത്തകരുടെ വാക്കുകൾ വിലകൊള്ളുക.

യദു കൃഷ്ണ
9 ഡി എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 09/ 05/ 2020 >> രചനാവിഭാഗം - കഥ