ഇന്നു ഞാൻ നാളെ നീ എന്ന
കവിഭാവനയെ ഓർത്തുപോയിടുന്നിനാളിൽ
ഞാനെന്ന ഭാവത്തിൽ മൂർദ്ധന്യത്തിൽ
നിന്നീടും മാനുഷ്യകുലത്തിനെയാകെ-
തകർത്തീടുവാനെത്തുന്ന അദൃശ്യനാം
കൊലായളിയോ നീ...
അഹന്തതാൻ പോരിമ തൻ ശിരസ്സിൽ നീ
താണ്ഡവമാടി തിമിർത്തുനീ ഉല്ലസിക്കവെ
ആശ്വാസവാക്കുമായെത്തി നീ കൊച്ചു മാലാഖ
ചിറകുവിടർത്തി വീശി നീ ആശ്വാസത്തിൻ
മന്ദമാരുതൻ
പുഞ്ചിരി വിടർത്തി നീ മനസ്സിൽ
സാന്ത്വനത്തിൻ കുളിരേകി
ജീവനെ പുൽകി ഞാൻ
പുറപ്പെടുമ്പോൾ
കളയുവാനെന്നിൽ അവശേഷിച്ചതിത്ര മാത്രം
ഇനിയീ ജന്മത്തിൽ ബാക്കി പത്രങ്ങളിൽ
എന്നിലവശേഷിക്കും അഹന്തതൻ
വേരുകൾ പാടേ പിഴുതെറിഞ്ഞു ഞാൻ
മനുഷ്യനന്മതൻ കരങ്ങളെ തിരിച്ചറിഞ്ഞു.
അതിൻ പാതയിലൂടെ സഞ്ചരിക്കുവാനുള്ള
നിശ്ചയത്തിൻ ഉറച്ചു ഞാൻ
മരണത്തിൽ നിന്നും കൈത്താങ്ങാ
യെത്തിയവർ തൻ പുഞ്ചിരി
മായാതെ മന കണ്ണിൽ കണ്ടു ഞാൻ
അകതാരിൽ പുഞ്ചിരി വിടർന്ന-
ധരങ്ങളിൽ പടർന്നു
അത് സാന്ത്വനമായ്, കനിവായ്
കുസുമ ഗന്ധമായ്
പടർന്നുലോകത്തിൽ