എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/ഇത്തിരിപൂവേ..... കുഞ്ഞുപൂവേ......

Schoolwiki സംരംഭത്തിൽ നിന്ന്
ഇത്തിരിപൂവേ..... കുഞ്ഞുപൂവേ......

ഇത്തിരിപൂവേ കുഞ്ഞുപൂവേ
ഇതുവരെ എവിടെ നീ പോയിപൂവേ
ഇതുവരെ എന്താ നീ വിരിഞ്ഞിടാത്തെ
മറ്റുള്ളപൂക്കളെ നീ കാത്തിരുന്നോ

എ൯ നെഞ്ചി൯ മുറ്റത്താകെ
നീ വിടർന്നീടുമോ
അഴകായ് നീ വിടർന്നീടുമോ
നീ വിടരുന്നത് ഞാ൯ കാത്തു നിൽപ്പൂ

ഇന്നു നീ വന്നതു നല്ലനേരം
വല്ലതും പാടി കളിക്കാം ഒത്ത്
അതാ ഒരു തുമ്പി വരുന്നു
നിന്നിൽ നിന്നും തേ൯ നുകരാ൯
ഇന്നു നീ മണ്ണിൽ കൊഴിഞ്ഞു പോകും
ഇനി നിന്നെ ഞാ൯ എന്നു കാണും.
 

സാ൯റി വി വിൽസ൯
7 C എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത