എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/വൈറസുകളുടെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസുകളുടെ ലോകം

ജലദോഷം മുതൽ കോവിഡ്- 19 വരെയുള്ള നിരവധി രോഗങ്ങൾ ഉണ്ടാക്കുന്ന അതിസൂക്ഷ്മ ജീവികളാണ് വൈറസുകൾ. ജീവനുള്ളതിനു വേണ്ട പ്രത്യകതകൾ മിക്കതും ഇല്ലാത്ത കൂട്ടരാണിവർ. അതു കൊണ്ടു തന്നെ വൈറസുകളെ ജീവനുള്ളവയുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണോ എന്ന സംശയം ഉണ്ടാവും.ജീവനുള്ളവ ഇല്ലാത്തവ എന്ന അതിർത്തിയിലാണ് വൈറസുകളുടെ വാസം. സൂക്ഷ്മജീവികളായ ബാക്ടീരിയകളെക്കാൾ വളരെ ചെറുതാണ് വൈറസ്.വലിയ വൈറസുകളിൽ ഒന്നായ പോക്സവൈറസിന് ഏറ്റവും ചെറിയ ബാക്ടീരിയയുടെ വലിപ്പമേയുള്ളൂ.20 നാനോമീറ്റർ മുതൽ 300 നാനോമീറ്റർ വരെയാണ് സാധാരണ വൈറസുകളുടെ വലിപ്പം. രോഗ ഹേതുവാകുന്ന വൈറസ് കണികയെ വിറിയോൺ എന്ന് വിളിക്കുന്നു. ഒരു വിറിയോണിന്റെ പ്രധാന ഭാഗം മാംസ്യാവരണമുള്ള ഒര് ന്യൂക്ലിക് ആസിഡ് ആണ്.. ഈ പ്രോട്ടീന്റെ കവചത്തെ കാപ്സിഡ് എന്നും മാംസ്യാവരണമുള്ള ന്യൂക്ലിക് ആസിഡിനെ ന്യൂക്ലിയോ കാപ്സിഡ് എന്നും വിളിക്കുന്നു. ആതിഥേയ കോശത്തിന്റെ കോശഭിത്തിയിൽ പറ്റിപിടിച്ചിരിക്കുന്ന വൈറസിന്റെ ജനിതക വസ്തുവിനെ കോശത്തിനുള്ളിലേക്ക് കടത്തിവിടുന്നത് ഈ കാപ്സിഡാണ്. വസൂരി, റാബീസ്, ആന്ത്രാക്സ്, പിള്ള വാതം, എയ്ഡ്സ്, കോവിഡ്- 19 എന്നിവ വൈറസ് രോഗങ്ങളാണ്.

ദേവിക എസ്
7 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - ലേഖനം