എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/വിരുവിന്റെ പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
വിരുവിന്റെ പൂന്തോട്ടം


ഒരു ദിവസം വീരു കുരങ്ങൻ ഒരു പൂന്തോട്ടത്തിൽ എത്തി. ഹായ് ഈ പൂക്കൾക്ക് എന്തു ഭംഗി. എല്ലാം പറിക്കണം. അരുത് ശ്രമിച്ചാൽ നിനക്കും നല്ലൊരു പൂന്തോട്ടം ഉണ്ടാക്കാം. തോട്ടക്കാരൻ ലല്ലു കരടി പറഞ്ഞു. ആദ്യം വിത്തുകൾ നടണം. എങ്കിൽ ഞാനുമുണ്ടാക്കും നല്ലൊരു പൂന്തോട്ടം.വീരു ചെടിയുടെ വിത്തുകൾ നട്ടു. ഹായ് ചെടികൾ പൂത്തല്ലോ. വീരുവിന് സന്തോഷമായി. ചില വിത്തുകൾ, ചില കമ്പുകൾ, ചില പൂക്കൾ ഒക്കെ നട്ടാൽ പുതിയ ചെടി വളരും.ലല്ലു പറഞ്ഞു ഹായ് കൊള്ളാം. ഈ തോട്ടമുണ്ടാക്കുന്ന പണി നല്ല രസമുള്ളതു തന്നെ വീരു പറഞ്ഞു.അതേ മോഷ്ടിക്കാതെ അധ്വാനിച്ച് നീ നിന്റെ തോട്ടമുണ്ടാക്കി അതു നല്ലതു തന്നെ ലല്ലു പറഞ്ഞു.

ജ്യോതി സാന്ദ്ര എസ് ജെ
4 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കഥ