സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

.ആദ്യകാലത്ത് മൂലേടത്ത് കൈതക്കാട്ട് കുടുംബക്കാരുടെ ഭവനാങ്കണത്തിൽ ആരംഭിച്ച ഓല പള്ളിക്കൂടം 1936ൽ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .സിങ്കിൾ മാനേജ്മെൻറ് സ്കൂളായ ഈ സ്ഥാപനം തിരുവഞ്ചൂർ മാനാന്തറ ശ്രീകുഞ്ഞപ്പനിൽ നിന്നും ഇന്നത്തെ മാനേജുമെൻറായ പരുത്തിക്കുളം കുടുംബാംഗങ്ങൾക്ക് കൈമാറുകയുണ്ടായി ശ്രീ.വാസുദേവൻ നായർ അദ്ദേഹത്തിൻ്റെ കാലശേഷം മകൻ ശ്രീTV സുരേഷ് അദ്ദേഹത്തിൻ്റെ കാലശേഷം ഭാര്യ ശ്രീമതി അജിത ആർ നായർ ഇപ്പോഴത്തെ മാനേജരായി നിയമിക്കപ്പെട്ടു 1 മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിക്കുന്ന ഈ പ്രൈമറി സ്കൂളിൽ ആദ്യകാലത്ത് 3 ഡിവിഷനുകൾ വരെ ഉണ്ടായിരുന്നു കോടിമത, നാട്ടകം ,മറിയപ്പള്ളി, കടുവാക്കുളം, ചുങ്കം ഭാഗങ്ങളിൽ നിന്നുള്ളവരെല്ലാം പ0നത്തിനായി ഈ വിദ്യാലയത്തിലാണ് എത്തിയിരുന്നത്. ഈ വിദ്യാലയത്തിൽ നിന്നും അനേകായിരങ്ങൾ പഠിച്ച് നല്ല നിലയിൽ എത്തിച്ചേർന്നിട്ടുണ്ട് .കാലപ്പഴക്കവും ഭൗതീക സാഹചര്യത്തിൻ്റെ കുറവും കൂണുകൾ പോലെ ആരംഭിച്ച മറ്റ് വിദ്യാലയങ്ങളും ഈ വിദ്യാലയത്തിന് ഒരു ക്ഷീണകാലം സമ്മാനിച്ചു. എന്നാൽ 2018ൽ അദ്ധ്യാപികമാർ ചേർന്ന് 5 ലക്ഷം രൂപ ലോൺ എടുത്ത് സ്കൂൾ പുനരുദ്ധാരണം നടത്തുവാൻ തീരുമാനിച്ചു. പൂർവ്വ വിദ്യാർത്ഥി സമ്മേളനം നടത്തുകയും ഒരു വികസന സമിതി രൂപീകരിക്കുകയും ചെയ്തു ശ്രീരഘുനാഥ് പി പ്രസിഡൻ്റായും ശ്രീ പി യുവേണു സെക്രട്ടറിയായും ശ്രീ രാജേഷ് നമ്പിമഠം, ശ്രീ സുദീപ് സി ,ശ്രീ ഫീലിപ്പോസ് കൈതക്കാട്ട്, ശ്രീ സി.സി അശോകൻ, ശ്രീ തുളസീധരൻ, ശ്രീ സുന്ദരൻ, ശ്രീ സതീശൻ, ശ്രീ ശ്രീനിവാസൻ നായർ, ശ്രീ ശിവരാമൻ നായർ എന്നിവർ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു വാർഡുമെമ്പർ ശ്രീമതി ഷീജ അനിൽ പിറ്റിഎ പ്രസിഡൻ്റ് ശ്രീ ഇഡി ജോഷ്വാ എന്നിവരും എല്ലാറ്റിലും പങ്കാളികളായിരുന്നു