എൻ എ എൽ പി എസ് എടവക/ മലയാള തിളക്കം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാഭ്യാസത്തിന് പരമമായ ലക്ഷ്യം എന്നത് മാതൃഭാഷയുടെ ശരിയായ ഉപയോഗം സാധ്യമാകുക എന്നതും കൂടിയാണ് . പ്രൈമറി തലത്തിൽ അടിസ്ഥാനപരമായി ഊന്നൽ നൽകേണ്ടതും മാതൃഭാഷയ്ക്ക് തന്നെയാണ് . എൽ എസ് ആർ ഡബ്ലിയു മാതൃക ഉപയോഗിച്ച് മാതൃഭാഷയിൽ കുട്ടികൾക്ക് പ്രാവീണ്യം  നൽകുന്നതിനുള്ള പ്രവർത്തനമാണ് മലയാളത്തിളക്കം . ഓരോ ആഴ്ചയും ഒരു മണിക്കൂർ വീതം അധിക പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വിദഗ്ധരായ ഭാഷാ അധ്യാപകരെ പങ്കെടുപ്പിച്ചും മലയാളതിളക്കം വിദ്യാലയത്തിൽ ഏറെ ഫലപ്രദമായി നടപ്പാക്കി വരുന്ന പ്രവർത്തനമാണ്. ഓരോ മാസവും ഇതിൻറെ അടിസ്ഥാനത്തിൽ കൃത്യമായ മൂല്യനിർണയം നടന്നുവരുന്നു.