എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
കൊറോണ എന്ന മഹാമാരി നമ്മെ വേട്ടയാടാൻ തുടങ്ങിയിട്ട് വളരെയേറെ ദിവസങ്ങളായി. അനേകം ജീവനുകൾ പൊലിഞ്ഞു. ഈ മഹാമാരിയെ നേരിടാൻ നമ്മുടെ രാജ്യം ഒന്നാകെ പരിശ്രമിക്കുകയാണ്. സാമൂഹിക അകലം പാലിക്കുന്നതിലൂടെ ഈ വൈറസിനെ നമുക്ക് തടയാൻ കഴിയും. ലോക്ക് ഡൌൺ പ്രഖ്യാപനത്തിലൂടെ രാജ്യത്തെ ജനങ്ങൾ എല്ലാം വീട്ടിൽ തന്നെ കഴിയുകയാണ്. ഈ ദിവസങ്ങളിൽ വീടുകളിൽ മാത്രം കഴിഞ്ഞ് കൂടുന്ന ഞങ്ങൾ കുട്ടികൾക്കു വളരെയധികം പ്രയാസങ്ങൾ ഉണ്ടാകുന്നുണ്ട്. വേനലവധിക്കാലത്തെ കളികളും വിനോദങ്ങളും എല്ലാം നഷ്ടപെട്ടിരിക്കുകയാണ്. എന്നാൽ കൊറോണ എന്ന മഹാമാരിയെ തുരത്താൻ നാം ഓരോരുത്തരുടെയും കടമയാണ്. ഞങ്ങൾ കുട്ടികൾക്കും അതിൽ വലിയ പങ്കുണ്ട്. കൂട്ടം കൂടിയുള്ള കളികളും എല്ലാം തന്നെ ഞങ്ങൾ ഈ ദിവസങ്ങളിൽ ഉയര്ക്ഷിച്ചിരിക്കുകയാണ്. ഈ കൊറോണ കാലത്തെ അടച്ചുപൂട്ടൽ സമയം ഞാനും എന്റെ കുടുംബവും ചെറിയ രീതിയിലുള്ള കൃഷിയിൽ ഏർപ്പെട്ടിരിക്കുകയാണ്. കൊറോണ ഭീതിയിൽ നിന്നും നമ്മുടെ രാജ്യത്തെ പഴയ സ്ഥിതിയിലേക് കൊണ്ടുവരാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. സാമൂഹിക അകലം പാലിച്ചു രാജ്യം ഒറ്റകെട്ടയി തന്നെ നമുക്ക് ഈ വൈറസിനെ തുരത്താം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം