എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്/അക്ഷരവൃക്ഷം/പ്രതീക്ഷയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷയോടെ


പ്രതീക്ഷയോടെ

അവൾ മരിച്ചുകൊണ്ടിരിക്കുകയാണ്
നമ്മുടെ ഭ്രാന്തിനാൽ മുറിവേൽക്കപ്പെട്ട
അവൾ മൃതിയുടെ വക്കിലാണ്
കാലം കഴിയുന്തോറും ആ മുറിവിൻ്റെ
ആഴം ഇന്നവൾക്കറിയില്ല
മുറിവേറ്റുകരയുന്ന അവളുടെ നിലവിളി
എങ്ങും പ്രതിധ്വനിക്കുന്നു
അവൾക്ക് ആശ്വസിക്കാൻ ഒന്ന് മാത്രം
കഴിഞ്ഞ ഏതോ കാലത്തിൽ
 അവൾ എല്ലാവരാലും സ്നേഹിക്കപ്പെട്ടിരുന്നു.
അവളെ ആക്രമിച്ചുകൊണ്ടിരിക്കുന്ന
നമ്മൾ അവളുടെ മഹത്വം
തിരിച്ചറിയുന്ന നാൾ വിദൂരമല്ല
അവൾ കരയുകയാണ് ............

ഇത് തുടർന്നാൽ ഒരു നാൾ
ഒരു വലിയ നദി അവളുടെ
കണ്ണുനീരിൽ നിന്ന് വെളിപ്പെടും
അത് പിന്നീട് രക്തം കലർന്ന് ചുവപ്പാകും
ആ ചുവന്ന നദി
അവശേഷിക്കുന്ന അവസാന ജീവനെയും ആഹരിക്കും
ഇതുസംഭവിക്കരുതെങ്കിൽ അവളുടെ
കണ്ണുനീർതുടക്കണം
നമ്മുടെ സ്നേഹത്താൽ ആ മുറിവുണക്കണം
അവളെ അങ്ങനെ ആ പഴയ
ജീവിതത്തിലേക്ക് കൊണ്ടുവരണം
മൃതിയുടെ വക്കിലാണെങ്കിലും
ഇപ്പോഴും അവൾ ആ പഴയ
ജീവിതത്തിൽ തിരിച്ചെത്തും എന്ന
പ്രതീക്ഷയിലാണ് .................

നമ്മളാൽ മുറിവേറ്റിട്ടും നമ്മെ
തിരിച്ചു സ്നേഹിക്കുന്ന അവളെ
ഇനിയെങ്കിലും അവളുടെ ആ
പഴയ കാലത്തിൽ എത്തിക്കും എന്ന
പ്രതീക്ഷയോടെ ..................
 
 

ലിതിൻ ബിജു
9 ബി , എൻ എസ് എസ് ഹൈസ്കൂൾ കുടശ്ശനാട്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത