നിപ്പയെ നാം ചെറുത്തു ഇച്ഛയോടെ
ശക്തരായ് നാം തിരിച്ചെത്തിയല്ലോ
സ്വപ്നവേ നാം നിനക്കാത്ത നേരത്തു
എത്തിയ മഹാ പ്രളയത്തെയും
ഒന്നായ് ചേർന്ന് നാം ജയിച്ചുവല്ലോ
വില്ലനായെത്തിയ ഭീകരൻ
സംഹാര താണ്ഡവം ആടിടുമ്പോൾ
ഒന്നായ് ചേർന്ന് നാം നിഷ്ഠയോടെ
നല്ല ശുചിത്വവും പാലിക്കേണം
പ്രകൃതിയെ കൊല്ലാതെ നോക്കിടേണം
പ്രകൃതിയാം അമ്മയെ നോവിച്ചെന്നാൽ
കണ്ണീരിലാഴ്ന്നു നാം നശിച്ചു പോകും