എൻ എസ്സ് എസ്സ് യൂ പി സ്കുൾ മുഖത്തല/അക്ഷരവൃക്ഷം/ നൻമ മരം
നൻമ മരം
വർഷങ്ങൾക്ക് മുൻപ് ഒരു ഗ്രാമം ഉണ്ടായിരുന്നു. പുഴകളും വൃക്ഷങ്ങളും മലകളും നിറഞ്ഞ അതി മനോഹരമായ ഗ്രാമം. ഗ്രാമത്തിൽ നിറയെ മരങ്ങൾ ഉണ്ടായിട്ടും അവിടെയുള്ള മുതിർന്ന പുരുഷന്മാർ വർഷം തോറും ഓരോ അൽമരം നട്ട് വളർത്തുന്നു. ആദ്യം നട്ട ആൽമരത്തെ അവർ ആരാധിച്ചിരുന്നു. ചെറു പ്രാണികളുടേയും പക്ഷികളുടേയും വാസസ്ഥലം ആ ആൽമരമായി മാറി. പ്രകൃതിയെ ദ്രോഹിക്കാത്ത ഗ്രാമവാസികൾ ആയിരുന്നു അവർ. മരത്തിന്റെ ചുവട്ടിൽ ഇരുന്ന് കൊച്ചു വർത്തമാനം പറയുമായിരുന്നു ആ ഗ്രാമത്തിലെ ആളുകൾ. മരത്തിന് ചുറ്റും ഓടുന്നതാണ് കുട്ടികളുടെ വിനോദം . കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ ആ ഗ്രാമം കടന്നു പോയി. തലമുറകൾ കടന്നു പോയി. പ്രകൃതിയെ സ്നേഹിക്കാൻ അറിയാത്ത മനുഷ്യർ ആ ഗ്രാമത്തിൽ ഉണ്ടായി. മനോഹരമായ ആ ഗ്രാമത്തെ അവിടെയുള്ള മനുഷ്യർ നശിപ്പിക്കാൻ തുടങ്ങി. മരങ്ങൾ വെട്ടി നശിപ്പിച്ച് വലിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ തുടങ്ങി. ആദ്യമായി നട്ട ആൽമരത്തേയും അവർ വെട്ടി നശിപ്പിക്കാൻ തുടങ്ങി. അപ്പോൾ അവിടെയുള്ള മുതിർന്ന പുരുഷന്മാർ സമ്മതിച്ചില്ല. പക്ഷേ അവരുടെ വാക്ക് കേൾക്കാതെ അൽ മരവും വെട്ടി നശിപ്പിച്ചു. അതോടെ ആ ഗ്രാമത്തിന്റെ കഷ്ടകാലം തുടങ്ങി. കിണറുകളും പുഴകളും നീർച്ചാലുകളും വറ്റി വരണ്ടു. അവസാനം ആ ഗ്രാമവാസികൾ ഒരു തുള്ളി ജലത്തിനു വേണ്ടി മറ്റ് ഗ്രാമങ്ങളെ ആശ്രയിക്കേണ്ടി വന്നു. ഒടുവിൽ ആ ഗ്രാമം നശിച്ചു. ഒരു ചെറിയ പുല്ലു പോലും ആ ഗ്രാമത്തിൽ മുളച്ചില്ല. മരുഭൂമി പോലെ ആയി ആ ഗ്രാമം.
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ