പരിസ്ഥിതി

പരിസ്ഥിതി എന്നാൽ മണ്ണ്, ജലം, വായു, മരങ്ങൾ, സസ്യലതാദികൾ തുടങ്ങിയവയുടെ കുടിച്ചേരൽ ആകുന്നു .അനേകം സസ്യജന്തുജാലങ്ങളുടെ കേന്ദ്രമാകുന്നു പ്രകൃതി . മണ്ണ് തന്നെ പലതരത്തിലാണുള്ളത്. ഓരോ പ്രദേശത്തെയും കാലാവസ്ഥയ്ക്കനുസൃതമായാണ് മണ്ണിന്റെ സാനിദ്ധ്യം കാണപ്പെടുന്നത് . പരിസ്ഥിതിയെ നിയന്ത്രിക്കുന്നതിൽ അല്ലെങ്കിൽ നിലനിർത്തുന്നതിൽ മണ്ണിന് പ്രധാനപങ്കുണ്ട് എന്നതിൽ സംശയമില്ല. മണ്ണിന്റെ തരമനുസരിച്ചാണ് വ്യക്ഷ സസ്യലതാദികൾ വളരുന്നത് . എന്നാൽ മണ്ണിന് ഭീഷണിയായിക്കൊണ്ടിരിക്കുന്നതിൽ എറ്റവും ഭീകരനായ ഒരു വസ്തുവുണ്ട് പ്ലാസ്റ്റിക് . ഇത് ജൈവ പ്രക്രിയയ്ക്ക് വിധേയമാകാതെ അനേക വർഷങ്ങൾ മണ്ണിനടിയിൽ കാണപ്പെട്യം .ഇത്തരത്തിൽ പരിസ്ഥിതിനാശത്തിന് പ്ലാസ്റ്റിക്ക് ഭീകരൻ കാരണമാകുന്നു. " പത്തു സന്താനങ്ങൾക്ക് തുല്യമാണ് ഒരു മരം " എന്നു പറഞ്ഞു വച്ചിട്ടുണ്ട് പരിസ്ഥിതിയുടെ നിലനിൽപ്പിനു തന്നെ കാരണമായ മൃതസഞ്ജീവനിയാണെന്ന് വേണമെങ്കിൽ കാവ്യഭാവനയിൽ പറയാം .ഒരു മരം മുറിക്കുമ്പോൾ പകരമായി പത്തു വൃക്ഷതൈ നടണം എന്നാണ് വ്യവസ്ഥ .ഒരു മരങ്ങളും പ്രകൃതിയുടെ ശുദ്ധികരണ കേന്ദ്രങ്ങളാണ്.എല്ലാ വിധത്തിലും തലത്തിലും ഉള്ള ജീവന്റെ നിലനിൽപ്പ് ആശ്രയിക്കപ്പെടുന്നത് ജലത്തിലാണ്. വെള്ളം ഇല്ലാത്ത ഒരു അവസ്ഥ അചിന്തനീയം ആണ്. ശുദ്ധമായ ജലം പരിസ്ഥിതിയെ നിലനിർത്തുന്നതിൽ നിർണായ കമാണ് .ജലം അമൂല്യമാണ് . "ഒരു തുള്ളി വെള്ളം പോലും പാഴാക്കരുത് " എന്ന സന്ദേശം നാം ഉൾക്കൊള്ളേണ്ടതുണ്ട്. 'ആയത് നമ്മുടെ ഉത്തരവാദിത്തമാണ്. അതുപോലെ തന്നെയാണ് വായു അല്ലെങ്കിൽ ജീവശ്വാസം . പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ വായുവിന് പ്രധാന പങ്കുണ്ട് . മണ്ണ്, മരം, ജലം ,വായു എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു . പ്രാണവായുവിന്റെ അഭാവം പരിസ്ഥിതിയുടെ സ്വഭാവികത തകർക്കപ്പെടും . ആയതിനാൽ മണ്ണ്, ജലം, വായു, വൃക്ഷ സസ്യലതാദികൾ എന്നിവയെ സംരക്ഷിക്കുന്നതിലൂടെ പ്രകൃതിയേയും പരിസ്ഥിതി 'യേയും അതിന്റെ സ്വഭാവികമായ രീതിയിൽ നിലനിർത്തുന്നതിന് നമുക്ക് അണിചേരാം .

അഷ്ടമി എം നായർ
1 A എൻ എം യു പി സ്കൂൾ വളളിയൂർക്കാവ്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം