എൻ. എസ്. എസ്.എച്ച്. എസ്. വെച്ചൂർ ചരിത്രം തുടർന്നു വായിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്

പ്രഗത്ഭമതികളും സമാരാധ്യരുമായ കടമ്മാട്ട് ശ്രീ. കെ.ഇ. ഗോപാലന്‍നായര്‍, കണ്ടച്ചാട്ടില്‍ ശ്രീ. ഗോവിന്ദന്‍നായര്‍, കാര്യകാട്ടില്‍ ശ്രീ. നാരായണന്‍ നായര്‍, ശ്രീ. പത്മനാഭന്‍ നായര്‍, ശ്രീ. ഗോപാലന്‍നായര്‍, കൊല്ലംപറമ്പില്‍ കൃഷ്ണമേനോന്‍, മേപ്ലാട്ടില്‍ ശ്രീ. രാമന്‍നായര്‍ തുടങ്ങിയവരാണ് അന്നത്തെചര്‍ച്ചയില്‍ പങ്കെടുത്തത്. ആശയസാക്ഷാത്കാരത്തിനായി കരയോഗത്തിന്റെ ഒരു വിശേഷാല്‍പൊതുയോഗം വിളിച്ചുകൂട്ടി. പൊതുയോഗ സമ്മതപ്രകാരം പ്രാരംഭനടപടികള്‍ ആരംഭിക്കുകയും, 1953ഏപ്രില്‍ അവസാനത്തോടെ സ്കൂള്‍ തുടങ്ങുന്നതിന് അനുവാദം ലഭിക്കുകയും ചെയ്തു. ദിവംഗതനായ ബ്രഹ്മശ്രീ. തൈക്കാട്ടുമനക്കല്‍ പി.കെ. ശ്രീധരന്‍ നമ്പൂതിരി ശിലാസ്ഥാപനം നടത്തിയതോടെ കെട്ടിടംപണി ആരംഭിച്ചു. മെയ് മാസം അവസാനത്തോടെ സ്കൂള്‍കെട്ടിടത്തിന്റെ പണികള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കുകയും ജുണ്‍മാസത്തോടെ അംഗീകാരം ലഭിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
1953 ജുണില്‍ ഒന്നും, രണ്ടും ക്ലാസ്സുകളോടുകൂടിയാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. വാര്യത്തുമഠത്തില്‍ ശ്രീ. ദാമോദരനുണ്ണി ആയിരുന്നു സ്കൂളിലെ പ്രഥമാദ്ധ്യാപകനും, പ്രഥാനാദ്ധ്യാപകനുമായി സേവനം അനുഷ്ഠിച്ചത്. പ്രൈമറി വിഭാഗത്തിലായിരുന്നു അന്നത്തെ അഞ്ചാം ക്ലാസ്സ്. 1957 ലെ വിദ്യാഭ്യാസനിയമവ്യവസ്ഥ പ്രകാരം എല്‍.പി. വിഭാഗം നാലാം ക്ലാസ്സുകൊണ്ട് പരിമിതപ്പെടുത്തി. 1976 ജുണ്‍ മാസത്തില്‍ ഈ വിദ്യാലയം അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ട് നാടിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചക്ക് അക്ഷര വെളിച്ചമായ് പ്രകാശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.