എൻ. എം. ഹൈസ്കൂൾ കുമ്പനാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാർത്ഥികളിൽ ഭാഷാനൈപുണി വളർത്തുന്നതോടൊപ്പം കാവ്യാലാപനം, കവിതാരചന, കഥാകഥനം, കഥാരചന,പ്രസംഗം, ഉപന്യാസം, നാടൻപാട്ട്, തുടങ്ങി വിദ്യാർത്ഥികളിൽ അന്തർലീനം ആയിരിക്കുന്ന എല്ലാ കഴിവുകളും വളർത്തുന്നതിനു വിദ്യാരംഗത്തിന്റെ പങ്ക് വളരെ വലുതാണ്. ഇതിലൂടെ പ്രതിഭ തെളിയിച്ച ധാരാളം വിദ്യാർത്ഥികൾ ഉണ്ട്.

വായനാവാരം, മലയാളഭാഷാ വരാചാരണം എന്നിവ വിദ്യാരംഗത്തിന്റെ ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങൾ ആണ്. എല്ലാ വർഷവും മനോഹരമായ മാഗസിൻ തയ്യാറാക്കുന്നു.2018-ൽ വിദ്യാരംഗത്തിന്റെ ഭാഗമായി നാടൻപ്പാട്ട് കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു പരുന്താട്ടം സംഘടിപ്പിച്ചു.സ്കൂളിന്റെ എല്ലാ കാലപ്രവർത്തനങ്ങളിലും പ്രധാന പങ്ക് വഹിക്കുന്നത് വിദ്യാരംഗം കലാ സാഹിത്യ വേദിയാണ്.