എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ/അക്ഷരവൃക്ഷം/ കൊറോണ കാലം..

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം ..


എന്ത് രസമായിരുന്നു,
എന്റെ അവധിക്കാലം.
ഇന്നല്ല, മുമ്പ്.
പക്ഷെ ഇപ്പോൾ ഇതെന്തുപറ്റി?
എങ്ങും കൊറോണ തന്നെ.
വീട്ടിലും നാട്ടിലും അതേ കുറിച്ച് തന്നെ.
കാണുന്നതും കേക്കല്ലുന്നതും അതുതന്നെ.
മഹാമാരി, ലോകം മുഴുവൻ.
പുറത്തിറങ്ങരുത്.
പണിക്ക് പോകരുത്.
അടുത്ത് ചെല്ലരുത്.
കൈ കൊടുക്കരുത്.
നാം ആരെയാണ് പേടിക്കുന്നത്?
ഒരു കുഞ്ഞു വൈറസ്.
നമ്മുടെ കണ്ണു കൊണ്ടു കാണില്ല.
സോപ്പിട്ടു കഴുകിയാൽ തീർന്നു, അതിന്റെ കഥ.
അതാണ് മാസങ്ങളായി ലോകത്തെ ഭയപ്പെടുത്തുന്നത്.
നാം മനുഷ്യർ.
ലോകം കീഴടക്കിയവർ.
പക്ഷെ, പേടിച്ചേ മതിയാകൂ.
ഇല്ലെങ്കിൽ തീർന്നു, നമ്മുടെ കഥ.



 

നഷ് വ ഫാത്തിമ
IV B എൻ. ഐ. യു. പി സ്കൂൾ, നദ്‌വത്ത് നഗർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത