എൻ.എസ്.എസ്. ഇ.എം. ധനുവച്ചപുരം/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്

{

പ്രകൃതി

മനുഷ്യജീവിതത്തിൽ പ്രകൃതിക്ക് പ്രധാന പങ്കുണ്ട്. പ്രകൃതിയിലെ മരങ്ങൾ, ജലാശയങ്ങൾ, പക്ഷിമൃഗാദികൾ, ഇവയെല്ലാമായിട്ട് മനുഷ്യർക്കു വളരെ അധികം ബന്ധമുണ്ട്‌. പ്രകൃതി വിശാലമാണ്. എന്നാൽ മനുഷ്യർ വളരെയധികം നാശനഷ്ടങ്ങൾ പ്രകൃതിയിൽ ഉണ്ടാക്കു ന്നു. കുട്ടികൾ പ്രകൃതിയെ പറ്റി അറിയാനുള്ള അവസരങ്ങൾ അവർ ഉപയോഗിക്കുന്നില്ല അവർ മൊബൈൽ, ടാപ്പ്, ലാപ്ടോപ്പ്, കമ്പ്യൂട്ടർ, എന്നിവയുടെ പുറകെയാണ്. പണ്ടുകാലത്ത് ഇവയൊന്നും ഇല്ലായിരുന്നപ്പോൾ മനുഷ്യൻ പ്രകൃതിയെ അറിയുകയും പ്രകൃതി മനുഷ്യനെ അറിഞ്ഞും ജീവിച്ചിരുന്നു. പക്ഷേ ഇപ്പോ അങ്ങനെയല്ല എല്ലാവർക്കും തിരക്കാണ്. പ്രകൃതിയെ സംരക്ഷിക്കാത്തതിന്റെ ഫലമായി അസുഖങ്ങളും ബുദ്ധിമുട്ടകളും ഉണ്ടാകുന്നു. ഈ കാലഘട്ടത്തിൽ വളരെയധിക്കം ഹാനികരമായ രോഗാണുക്കൾ ഉണ്ട്. ഒരു പരിധിവരെ നമ്മുടെ ശുചിത്യമില്ലായിമയും ചിട്ടയില്ലാത്തതും പോഷകഗുണങ്ങൾ ഇല്ലാത്തതുമായ ആഹാരം കഴിക്കുന്നതുകൊണ്ടും പരിസ്ഥിതി മലിനീകരണവും കൊണ്ടാണ്. ഇപ്പോൾ നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കൊറോണ. ലോകത്തെ ഭീതിയിലാഴ്ത്തിയാ അസുഖമാണ് കൊറോണ. വളരെയധികം ആളുകൾ ഈ രോഗത്താൽ മരണപ്പെട്ടു. ഈ രോഗത്തെ പ്രതിരോധി ക്യാൻ സ്വയം ശുചിത്വം പാലിക്കുകയും മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുകയും വേണം. ഇടക്കിടെ വൃത്തിയായി ഹാൻഡ്‌വാഷ് ചെയ്യുക. ചുമയും, തുമ്മലും ഉള്ളവരിൽ നിന്ന് അകലം പാലിക്കുക. തുമ്മുമ്പഴും, ചുമ്മാക്കുപ്പോഴും, തുണികൊണ്ടോ, കൈകൾകൊണ്ടോ പൊത്തണം. പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണം. ആരോഗ്യ പ്രഥമായ ആഹാരങ്ങൾ കഴിക്കണം. വീട്ടിൽ തന്നെ ഇരിക്കണം. സൂക്ഷിച്ചാൽ കൊറോണ എന്ന മഹാമാരിയെ നമുക്ക് ഒത്തു ചേർന്ന് തുരത്താം

ഗൗരി നന്ദന വി
6 എൻ.എസ്.എസ്. ഇ.എം. ധനുവച്ചപുരം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം