എൻ.എസ്.എസ്.യു.പി.എസ് മലയാലപ്പുഴ/ചരിത്രം
വിദ്യാലയ ചരിത്രം മലയോര ജില്ലയായ പത്തനംതിട്ടയുടെ ജില്ലാ ആസ്ഥാനത്തു നിന്നും 8 കിലോമീറ്റർ അകലെ കുന്നുകളും മലകളും അടങ്ങിയ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് എൻ എസ് എസ് യുപി സ്കൂൾ. 936 ൽ സ്ഥാപിതമായ ഈ മിഡിൽ സ്കൂളിന്റെ ആദ്യനാമം ദേശവർദ്ധിനി സമാജം മലയാളം സ്കൂൾ എന്നായിരുന്നു. പിന്നീട് ഈ വിദ്യാലയം നായർ സർവീസ് സൊസൈറ്റിക്ക് കൈമാറുകയും എൻ എസ് എസ് യുപി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു.