എൻ.എസ്.എസ്.ജി.എച്ച്.എസ്. കരുവാറ്റ/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോൽസവം 2025
2024 ജൂൺ 3 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.പുത്തൻ ശുഭ പ്രതീക്ഷകളുമായി സ്കൂളിന്റെ അക്ഷരമുറ്റത്തേക്ക് അറിവിന്റെ അമൃത് നുകരുവാൻ വിദ്യാർത്ഥികൾ എത്തിച്ചേർന്നപ്പോൾ അവരെ സ്വീകരിക്കുവാനായി വർണ്ണങ്ങളാൽ അനുഗ്രഹമായി സ്കൂൾ അങ്കണവും ഒരുങ്ങി. സ്കൂളിലെ വിവിധ യൂണിറ്റുകളായ ലിറ്റിൽ കൈറ്റ്സ് , ജെ.ആർ.സി, എന്നിവയുടെ പൂർണ്ണ സഹകരണത്തോടെ പ്രവേശനോത്സവം വളരെ മനോഹരമാക്കി.സ്കൂൾ പ്രവേശനോത്സവം ബഹു. വാർഡ് മെമ്പർ ശ്രീമതി ലത ശരവണ ഉത്ഘാടനം ചെയ്തു. പുതിയതായി പ്രവേശനം നേടിയ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്
ഹൈടെക് ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് എന്ന ഐ ടി ക്ലബ്ബുകൾ സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു.2024-25 അദ്ധ്യയന വർഷം മുതൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂളിൽ ആരംഭിച്ചു. പ്രിലിമിനറി ക്യാമ്പ് ശ്രീമതി ഷീബ ടീച്ചറിന്റെ നേതൃത്വത്തിൽ 2/10/24 ൽ നടന്നു. LK മിസ്ട്രെസ്മാരായ അനിത ടീച്ചറിന്റെയും സ്വാതി ടീച്ചറിന്റെയും നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും ക്ലാസ്സ് നടക്കുന്നു.
ഓണാഘോഷം: ഓണപുലരി 2K24
ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വിവിധ കലാപരിപാടികളോടെ വളരെ ഭംഗിയായി നടന്നു. കുട്ടികളും അധ്യാപകരും എല്ലാം കേരളീയ വേഷത്തിലാണ് എത്തിയത്.എല്ലാവരും ഒരുമിച്ചിരുന്ന് ഓണസദ്യ കഴിച്ചു.ഉച്ചയ്ക്ക് ശേഷം നടന്ന ഓണക്കളികളിൽ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.സ്കൂൾ അങ്കണത്തിൽ കുട്ടികൾ ഒരുക്കിയ അതിമനോഹരമായ അത്തപ്പൂക്കളവും ഉണ്ടായിരുന്നു
ശാസ്ത്ര മേള : Little brain always shine
ഗണിത ശാസ്ത്ര മേളയിൽ 11 ഇനങ്ങളിൽ 4 ഇനങ്ങൾക്ക് ഒന്നാം സ്ഥാനവും A grade ഉം 3 ഇനങ്ങളിൽ രണ്ടാം സ്ഥാനവും A ഗ്രേഡ് ഉം ബാക്കി ഇനങ്ങളിൽ A ഗ്രേഡ് ഉം നേടി. Applied construction, group project, maths puzzle എന്നീ ഇനങ്ങളിൽ ജില്ലയിൽ ഉജ്ജ്വല നേട്ടം കൈവരിച്ചു.നമ്മുടെ സ്കൂൾ ശാസ്ത്ര മേളയിൽ 3 ആം സ്ഥാനം നേടി ജില്ലയിൽ 29 ആം സ്ഥാനവും നേടി.
നേട്ടം
2024-25 അദ്ധ്യയന വർഷത്തിൽ കൈയക്ഷര മത്സരത്തിൽ 9ആം ക്ലാസ്സിലെ ഉത്രജ രാജേഷ് കലാ ഭൂഷൺ പുരസ്‌കാരം നേടി.
കലോത്സവം
ഈ വർഷത്തെ സബ്ജില്ലാ കലോത്സവത്തിൽ കരുവാറ്റ എൻ എസ് എസ് ഗേൾസ് ഹൈസ്കൂൾ അഞ്ചാം സ്ഥാനം കരസ്ഥമാക്കി. വ്യക്തിഗത ഇനത്തിലും ഗ്രൂപ്പ് ഇനത്തിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ഭരതനാട്യം,കുച്ചിപ്പുടി,കേരളനടനം, കഥാരചന (മലയാളം ), തമിഴ് പദ്യം ചൊല്ലൽ, ഇംഗ്ലീഷ് കവിതാ രചന, തിരുവാതിര, ദേശഭക്തിഗാനം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും Aഗ്രേഡും നേടി ജില്ലാതല അർഹത നേടുകയും ചെയ്തു. ജില്ലതല്ല മത്സരത്തിൽ മികവ് പുലർത്തിക്കൊണ്ട് പങ്കെടുത്ത എല്ലാ കുട്ടികളും Aഗ്രേഡ് കരസ്ഥമാക്കി
സ്പോർട്സ്
ജാവാലിങ് ത്രോ,100m ,200m ഓട്ടം, ഡിസ്‌കസ് ത്രോ എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനത്തോടെ സബ്ജില്ലാ കായിക മേളയിൽ വിജയം നേടി ജില്ലയിൽ മികച്ച പ്രകടനം കാഴ്ച വച്ചു.
ഖോ ഖോ മത്സരത്തിൽ ജില്ലയിലേക്ക് മത്സരിക്കാൻ 8 ലെ ആരാധ്യ പ്രസാദ്, ദിയ ഹന്ന ജോൺ 9 ലെ വൃന്ദ ദേവി അവസരം ലഭിച്ചു.
നേട്ടം
എനർജി ക്ലബ് ഓഫ് കേരള നടത്തിയ "A world without fossil fuel" എന്ന വിഷയത്തിൽ കേരളത്തിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി തിരുവനന്തപുരത്ത് വച്ച് നടത്തിയ സംസ്ഥാന തല മത്സരത്തിൽ കരുവാറ്റ എൻഎസ്എസ് ഗേൾസ് ഹൈസ്കൂൾ 9 ാം ക്ലാസ് വിദ്യാർത്ഥിനി ഉത്രജ രാജേഷ് രണ്ടാം സ്ഥാനത്തിന് അർഹയായി.
സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും :
നിറവ് 2K24
കരുവാറ്റഎൻഎസ്എസ് ഗേൾസ് ഹൈസ്കൂളിന്റെ 48 മത് സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും 30/01/2025 വ്യാഴാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു. ആശംസകൾ