എൻ.എസ്.എസ്.കെ.യു.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ നാം നമ്മെ മറക്കുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
നാം നമ്മെ മറക്കുമ്പോൾ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കാലെടുത്തുവച്ച ആധുനിക ലോകമിന്ന് നേട്ടങ്ങൾ കൊണ്ട് കുതിച്ചു പായുകയാണ്. പരിസ്ഥിതിയെ വരെ കീഴടക്കി എന്ന് അഹങ്കരിക്കുന്ന മനുഷ്യനിന്ന് പരിസ്ഥിതിയുടെ തിരിച്ചടിയെ നേരിടേണ്ടി വന്നിരിക്കുകയാണ്. എന്താണിതിന് കാരണം? ആരാണിതിന് ഉത്തരവാദികൾ? അൽപമൊന്ന് പിറകോട്ട് ചിന്തിച്ചാൽ നമുക്ക് മനസ്സിലാകും നാം തന്നെയാണ് ഇതിനു ഉത്തരവാദികൾ എന്ന്. പ്രകൃതിയെ പലതരത്തിൽ നാം ദ്രോഹിച്ചു. പ്രകൃതിയുടെ സമ്പത്തുകളുടെ ചൂഷണം ചെയ്തു. അവസാനം വരെ സഹിച്ചു നിന്ന് പ്രകൃതി അവസാനം നമ്മോട് പകരം നീട്ടി. അവ പ്രണയത്തിന്റെ രൂപത്തിലും, കൊടുങ്കാറ്റി ന്റെ രൂപത്തിലും, ചുഴലിക്കാറ്റിനെ രൂപത്തിലും കാലാകാലങ്ങളായി നമ്മിൽ ആഞ്ഞടിച്ചു കൊണ്ടിരിക്കുകയാണ്. പരിസ്ഥിതിയുടെ കുന്നുകൾ ഇടിച്ചു നികത്തിയും, വനനശീകരണത്തിലൂ ടെയും, മലിനീകരണ ത്തിലൂടെയും അങ്ങനെ പലതരത്തിൽ. ഇതിൽ കുന്നിടിക്കലിനെതിരെ കുറിച്ച് പറയുകയാണെങ്കിൽ: കുന്നുകൾ ഇല്ലെങ്കിൽ പരിസ്ഥിതിയുടെ നട്ടെല്ല് പോയതിന് തുല്യമാണ്. നട്ടെല്ല് പോയൊരു പരിസ്ഥിതിയെ കുറിച്ച് നമുക്ക് ചിന്തിക്കാൻ തന്നെ ആവില്ല. കുന്നുകൾ ഇടിച്ചു നികത്തി പുതിയ പുതിയ ബിൽഡിങ്ങുകൾ പടുത്തുയർത്തിയിട്ട് എന്തുകാര്യം? ഇനി വനനശീകരണത്തെ കുറിച്ച് പറയുകയാണെങ്കിൽ പരിസ്ഥിതി സമ്പത്തുകളുടെ അനശ്വര കലവറയായ ഈ നാടിന്റെ ഐശ്വര്യത്തിനും പ്രശസ്തിക്കും കാരണം ഇവിടെ കാണുന്ന നീല മലക്കാടുകളും അവയിലെ ഹരിത വനങ്ങളും ആന എന്നതിൽ രണ്ടു പക്ഷമില്ല. മനുഷ്യ പരിണാമത്തെ കഥപറയുന്ന കളിത്തൊട്ടിൽ ആണ് വനം. അവിടെ കൂത്താടി നടക്കുന്ന വന്യമൃഗങ്ങളുടെ വാസസ്ഥലമാണ് വനം. ആദിമമനുഷ്യന് അഭയം നൽകിയ കാടിനെ ആധുനിക മനുഷ്യൻ നശിപ്പിക്കുകയാണ്. കൂറ്റൻ മരങ്ങളും, സുഗന്ധദ്രവ്യങ്ങളും നിറഞ്ഞ കമനീയ കലവറയാണ് വനങ്ങൾ. മനുഷ്യനെ സംബന്ധിച്ചിടത്തോളം അനുനിമിഷം അനുപേക്ഷണീയമായ കാടിനെ വെട്ടി നശിപ്പിക്കുമ്പോൾ സ്വയമാണ് നശിക്കുന്നത്. 50 വർഷങ്ങൾക്കു മുൻപ് കേരളത്തിൽ പകുതിയിലധികവും മരങ്ങൾ ആയിരുന്നു. എന്നാൽ ഇന്ന് പച്ചയാം വിരിപ്പ് അണിഞ്ഞ സഹ്യനും ഹരിതാഭം എന്നാൽ ഇന്ന് "പച്ചയാം വിരിപ്പ് അണിഞ്ഞ് സഹ്യനും ഹരിതാഭും" എല്ലാം കവിഭാവനയിൽ മാത്രം. ഇനി മലിനീകരണത്തെ കുറിച്ച് പറയുകയാണെങ്കിൽ മണ്ണ് മലിനീകരണം, അന്തരീക്ഷ മലിനീകരണം, ജലമലിനീകരണം, പ്ലാസ്റ്റിക് മലിനീകരണം അങ്ങനെ മലിനീകരണങ്ങൾ പട്ടിക നീണ്ടു കിടക്കുന്നു. ഇതിൽ ഇതിൽ മണ്ണ് മലിനീകരണത്തെ കുറിച്ച് പറയുകയാണെങ്കിൽ നാം ജൈവ പച്ചക്കറി തോട്ടങ്ങൾ നിർമിക്കുന്നു എന്നാൽ അവയിൽ ഉപയോഗിക്കുന്നത് രാസവളങ്ങളും രാസകീടനാശിനികളും അവ നമ്മുടെ മണ്ണിനെ മലിനമാക്കുന്നു. അന്തരീക്ഷ മലിനീകരണം കൃത്രിമ നശീകരണ ങ്ങളാൽ അന്തരീക്ഷത്തെ മലിനമാക്കുന്ന അവസ്ഥയാണ് അന്തരീക്ഷ മലിനീകരണം. ഫാക്ടറികളിൽ നിന്നുള്ള പുക, വാഹനങ്ങളിൽ നിന്നുള്ള വിഷപ്പുക ഇവയെല്ലാം നമ്മുടെ അന്തരീക്ഷത്തെ മലിനപ്പെടുത്തുകയും ഇവയെല്ലാം നമ്മുടെ അന്തരീക്ഷത്തെ മലിനപ്പെടുത്തുകയാണ് ചെയ്യുന്നത്. നാം ശ്വസിക്കുന്ന വായുവിലും, നാം കുടിക്കുന്ന ജലത്തിലും, നാം കഴിക്കുന്ന ഭക്ഷണത്തിലും എന്തിനേറെ പറയുന്നു പെറ്റമ്മയുടെ മുലപ്പാലിൽ വരെ വിഷാംശം അടങ്ങിയിരിക്കുന്നു.നാം പരിസ്ഥിതിയോട് ചെയ്യുന്നതിന് തിരിച്ചടി നമുക്ക് തന്നെയാണ് കിട്ടിക്കൊണ്ടിരിക്കുന്നത് എന്നത് നാം ആരും മനസ്സിലാക്കുന്നില്ല. ഇനിയുള്ള കാലം പരിസ്ഥിതി നമുക്ക് തിരിച്ചു നമുക്ക് താങ്ങാനാവാത്തവ ആയിരിക്കും. അതുകൊണ്ട് നമുക്ക് ഇപ്പോഴേ തുടങ്ങാം പ്രകൃതിയെ സ്നേഹിക്കാൻ. അങ്ങനെ മാലിന്യങ്ങൾ ഇല്ലാത്ത, മലിനീകരണങ്ങൾ ഇല്ലാത്ത, ധാരാളം മരങ്ങൾ ഉള്ള, കുന്നുകളാൽ സമ്പന്നമായ ഒരു പരിസ്ഥിതി നമുക്ക് വീണ്ടെടുക്കാൻ കഴിയും. ഈ സന്ദേശമാണ് ഓരോ പരിസ്ഥിതി ദിനങ്ങളിലും നമുക്ക് നൽകുന്നത് ജൂൺ 5 ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നു. ഇനി ഉള്ള ദിനങ്ങളിൽ നമുക്ക് നമ്മുടെ പരിസ്ഥിതിയെ വീണ്ടെടുക്കാൻ കഴിയും. സുഗതകുമാരിയുടെ ഒരു കവിതയുണ്ട് ആ കവിതയിൽ നാളെയാണ് പറയുന്നത്" ഒരു തൈ നടാം നമുക്കിന്ന് നാളേക്ക് വേണ്ടി". നമുക്ക് നമ്മുടെ പരിസ്ഥിതി സ്നേഹിക്കാം. '

ശുചിത്വം'

മനുഷ്യന് കുടിക്കാൻ ജലം, കഴിക്കാൻ ഭക്ഷണം, ഉടുക്കാൻ വസ്ത്രം എന്നതിലുപരി ഒരാൾക്ക് വേണ്ടി ഒന്നാണ് ശുചിത്വം എന്ന ശീലം. മനുഷ്യന് വേണ്ട അത്യാവശ്യമായ ഒരു സമ്പത്ത് പണമല്ല അത് ശുചിത്വം എന്ന ശീലമാണ്. ശുചിത്വമില്ലാത്ത വൃത്തിഹീനമായ പരിസരത്തുനിന്നും ഉണ്ടാകുന്നതാണ് അസുഖങ്ങൾ. നമ്മുടെ ആരോഗ്യത്തെ തകർക്കുന്ന മുഖ്യ ഘടകം വൃത്തിഹീനമായ പരിസരം ആണ്. നമുക്ക് ആരോഗ്യം വേണം. ആരോഗ്യം ഉണ്ടാകുന്നത് ശുചിത്വം നല്ലൊരു പങ്കു വഹിക്കുന്നുണ്ട്. എന്താണ് ആരോഗ്യം എന്ന ചോദ്യത്തിന് ഉത്തരമാണ്: രോഗമില്ലാത്ത അവസ്ഥ. ഈ അവസ്ഥ നിലനിർത്തുന്നത് പ്രധാനമായ പങ്കുവഹിക്കുന്നത് ശുചിത്വമാണ്. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുകയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഒരു വ്യക്തി, വീട്, പരിസരം, ഗ്രാമം, നാട് എന്നിങ്ങനെ ശുചീകരണത്തിന്റെ മേഖലകൾ വിപുലം ആണ്. ശരീര ശുചിത്വം, വീടിനുള്ളിലെ ശുചിത്വം, വ്യക്തി ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളീയർ പൊതുവെ മെച്ചമാണെന്ന് പറയാറുണ്ട്. എന്നാൽ പരിസരം വൃത്തികേടാക്കുന്ന കാര്യത്തിലും കേരളീയർ പൊതുവെ മുൻപന്തിയിലാണ്. ഇക്കാര്യത്തിൽ വിദേശികൾക്കുള്ള ആരോപണം നമ്മൾ ശുചീകരണത്തിൽ ശ്രദ്ധിക്കാത്തവരാനാണന്നാ. ഇതിൽ വാസ്തവമുണ്ട്. മാർബിൾ ഇട്ട തറയും മണൽ വിരിച്ച മറ്റുമുള്ള വീട് വൃത്തിയായി സൂക്ഷിക്കും. എന്നാൽ ആ വീടിന്റെ ഗേറ്റിനു മുമ്പിൽ എന്തെല്ലാം അഴുക്കുകൾ ഉണ്ടെന്ന് ഒന്ന് തിരിഞ്ഞു നോക്കാൻ പോലും പലർക്കും സമയമില്ല. അവ നീക്കം ചെയ്യാൻ ഉത്സാഹി അവ നീക്കം ചെയ്യാൻ ഉത്സാഹികാറില്ല മാത്രമല്ല, വീട്ടിലെ പാഴ്വസ്തുക്കൾ പലതും വലിച്ചെറിയുന്നതും പെരുവഴിയിലേക്ക് ആണ്. ചപ്പുചവറുകൾ ഇടാനുള്ള ചവറ്റുകൊട്ട പലയിടത്തും ഇല്ല. ഉള്ളയിടത്ത് അത് ഉപയോഗിക്കുന്നില്ല ചുറ്റും ചപ്പുചവറുകൾ ചിതറി കിടക്കുന്നത് കാണാം.

" ദൈവത്തിന്റെ സ്വന്തം നാട്" എന്നാണ് കേരളത്തെപ്പറ്റിയുള്ള ടൂറിസ്റ്റ് വിശേഷണം. പക്ഷേ, ചെകുത്താനെ വീട് പോലെയാണ്നമ്മുടെപൊതുസ്ഥാപനങളും വൃത്തികേട് ആക്കിയിരിക്കുന്നത്. ഇതിനൊക്കെ കാരണം നിർദ്ദേശങ്ങളൊന്നും പാലിക്കാൻ നമ്മൾ ശ്രദ്ധിക്കാറില്ല എന്നതാണ്. പരിസരം വൃത്തികേടാക്കിയ പരിസരം വൃത്തികേടാക്കിയാൽ ശിക്ഷയും ഇല്ല. അതേ സമയം പല വിദേശരാജ്യങ്ങളിലും ശുചിത്വം പാലിക്കുക കാര്യത്തിൽ ചെറിയ വീഴ്ച വരുത്തിയ പോലും വലിയ ശിക്ഷകൾ ലഭിക്കും ശിക്ഷയും ഇല്ല.അതേ സമയം പല വിദേശരാജ്യങ്ങളിലും ശുചിത്വം പാലിക്കുന്ന കാര്യത്തിൽ ചെറിയ വീഴ്ച വരുത്തിയാൽ പോലും വലിയ ശിക്ഷകൾ ലഭിക്കും. ജനങ്ങളിൽ ശുചിത്വബോധവും ഒപ്പതന്നെപൗരബോധവും ഉണ്ടാവുകയാണ് ആദ്യം വേണ്ടത്. നാടിന്റെ ശുചിത്വം ഓരോ പൗരന്മാരുടെയും ചുമതലയായി കാണണം. നിയമങ്ങൾ അനുസരിക്കാൻ ഉത്സാഹിക്കണം. വൃത്തിയും വെടിപ്പും ഏറ്റവും കൂടുതൽ ആവശ്യമുള്ള ആശുപത്രികളടെ ശോചനീയാവസ്ഥ നാമെല്ലാവരും കാണാറുള്ളതാണ്. ഇതിനും കാരണക്കാർ നമ്മൾ തന്നെയാണല്ലോ. ആദ്യം ശുചിത്വബോധം, ഉണ്ടാവുക തുടർന്ന് ശുചീകരണം നടത്തുക. ഇതാണ് കുട്ടികളായ നമുക്ക് ചെയ്യാനുള്ളത്. വീട്ടിലും വിദ്യാലയത്തിലും നാമിത് ശീലിക്കേണ്ടത് അത്യാവശ്യമാണ്. സ്വന്തം ഇരിപ്പിടം, മുറി, ചുറ്റുപാടുകൾ ഇവ എപ്പോഴും വൃത്തിയായിരിക്കണം. പിന്നെ മറ്റുള്ളവരെ ശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുക. അങ്ങനെ ശുചിത്വം എന്ന ഗുണംഎല്ലാവരിലും വളർത്തിയെടുക്കാൻ കഴിയു. ഇനി നാം ഓരോരുത്തവരുടെയും മുദ്രാവാക്യം" ശുചിത്വ കേരളം സുന്ദര കേരളം" എന്നതാവട്ടെ.>/p> ‌

രോഗപ്രതിരോധശേഷി

നിർദിഷ്ട ആന്റിബോഡികളുടെയോ വെളുത്ത രക്താണുക്കളുടെയോ പ്രവർത്തനം വഴി ഒരു പ്രത്യേക അണുബാധയെയോ വിഷവസ്തുക്കളെയോ പ്രതിരോധിക്കാനുള്ള ഒരു വ്യക്തിയുടെ കഴിവിനെയാണ് രോഗപ്രതിരോധശേഷി എന്ന് പറയുന്നത്. ഒരു വാക്സിൻ സാധ്യമാണെന്ന് വിശ്വസിക്കുവാൻ നല്ല കാരണങ്ങളുണ്ട്. പ്രതിരോധകുത്തിവെപ്പുകൾ കുറിച്ച് പറയുകയാണെങ്കിൽ രോഗങ്ങളെ പ്രതിരോധിക്കാൻ ശരീരത്തിന് കൃത്യമായി കഴിവ് നേടി കൊടുക്കുന്ന രീതി ഇന്ന് സർവസാധാരണമാണ്, ഇതിനായിപ്രതിരോധകുത്തിവെപ്പുകൾ ഉപയോഗിക്കുന്നു. വിവിധ രോഗ സാധ്യതകൾ ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് നടത്തിവരുന്ന വിവിധ കുത്തിവെപ്പുകൾ ആശുപത്രികളിൽ ലഭ്യമാണ്. രോഗാണുക്കളുടെ പ്രവേശനം തടയാനും, ശരീരത്തിനകത്ത് പ്രവേശിച്ച് രോഗാണുക്കളെ നശിപ്പിക്കാനുമുള്ള ശരീരത്തിന്റെ സ്വാഭാവിക കഴിവാണ് പ്രതിരോധശേഷി. നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ( immunity system )-ത്തെ രണ്ടായി തിരിച്ചിട്ടുണ്ട്. പൊതുവായ പ്രതിരോധവും കൃത്രി പൊതുവായ പ്രതിരോധവും കൃ പൊതുവായ പ്രതിരോധവും, കൃത്രിമ പ്രതിരോധവും. രക്തകോശങ്ങൾ ആയ ശ്വേതരക്താണുക്കൾ ആണ് നമ്മുടെ ശരീരത്തിലെ പ്രതിരോധ ഘടകങ്ങൾ. 5 തരത്തിലാണ് ശ്വേതരക്താണുക്കൾ ഉള്ളത്. അവയാണ് ന്യൂട്രോഫിൽ, ഈസിനോഫിൽ, മോണോസൈറ്റ്,ബേ സോഫിൽ, ലിംഫോസൈറ്റ്.ന്യൂട്രോഫിൽ, മോണോസൈറ്റ് എന്നിവ നമ്മുടെ ശരീരത്തിലെ രക്താണുക്കളെ വിഴുങ്ങി നമ്മുടെ ശരീരത്തിലെ രക്താണുക്കളെ വിഴുങ്ങി നശിപ്പികക്കുന്നു. ഇതിനെ ഫാഗോ സൈട്ടോസിസ് എന്നു പറയുന്നു.

മലയാളികൾക്ക് സാധാരണയായി ഒരു വിചാരമുണ്ട് ഫാസ്റ്റ്ഫുഡ്കഴിച്ചാൽപ്രതിരോധശേഷി താനേ വന്നോളും എന്ന്. എന്നാൽ അങ്ങനെ ഒരിക്കലും വരില്ല. കാരണം നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ചക്കയും, മാങ്ങയും, ഇഞ്ചിയും, താളും, തകരയും എല്ലാമാണ് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് നമ്മുടെ ജന്മ സമയത്ത് തന്നെ നമുക്ക് ലഭിക്കില്ല ഒരു ഘടകമാണ് രോഗപ്രതിരോധശേഷി. അതു നമ്മുടെ ജീവിതത്തിൽ ഉടനീളം വേണ്ട ഒരു ഘടകം കൂടിയാണ്. ഇന്ന് ഫാസ്റ്റഫുഡിന്റെ പിന്നാലെ പോയ സമൂഹത്തിന് അവരുടെ രോഗപ്രതിരോധശേഷി കുറയുകയും അല്ലാതെ വർധിക്കുകയില്ല. ആയതിനാൽ, ഇങ്ങനെയുള്ള പൊട്ട വിശ്വാസങ്ങളെ കണ്ണുംപൂട്ടി വിശ്വസിക്കാതെ ഇതിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് ആദ്യം വിചാരിക്കുക എന്നിട്ട് വേണ്ടത് ചെയ്യുക. നമ്മുടെ പൂർവ്വികരെ കാലത്ത് ഇന്നത്തെപോലെ ക്യാൻസർ, കൊളസ്ട്രോൾ, ഷുഗറും ഒന്നുമില്ല. ഫാസ്റ്റ് ഫുഡ് കഴിച്ചു കൊണ്ടാണോ അവർക്ക് ഇതിനെയൊക്കെ തടയാനുള്ള രോഗപ്രതിരോധശേഷി ലഭിച്ചത്. അവർ നമ്മളെ പോലെ ചുമ്മാ ആരെങ്കിലും വെച്ചുണ്ടാക്കി തരുന്നത് തിന്നു അല്ലായിരുന്നു. സ്വന്തമായി പാടത്തും പറമ്പിലും മണ്ണിലിറങ്ങി കിളച്ച് കഴിഞ്ഞു അധ്വാനിക്കുമായിരുന്നു. അപ്പോൾ അധ്വാനവും രോഗപ്രതിരോധശേഷി ഉണ്ടാകുന്നതിൽ പങ്കുവഹിക്കുന്നുണ്ട്.

നിയമരിയജെയ്സൺ
7B എൻ എസ് എസ് കെ യു പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം