എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി/ചരിത്രം
ദൃശ്യരൂപം
ഈ വിദ്യാലയത്തിന് സമീപം ധാരാളം ആൽമരങ്ങൾ സ്ഥിതി ചെയ്യുന്നതിനാൽ
ഇതിനെ ആലിൻ പള്ളിക്കൂടം എന്നും അറിയപ്പെടുന്നു. പണ്ട് പാണ്ടവർ താമസിച്ചിരുന്ന വെളി പാണ്ഡവ വെളി പിന്നെ പാണാവള്ളി ആയതായും പ്രദേശവാസികളിൽ നിന്നും അറിയാൻ കഴിഞ്ഞു. തൃച്ചാറ്റു കുളം മഹാദേവക്ഷേത്രത്തോട് ചേർന്ന് മൂന്ന് കരയിലെ ആളുകൾക്ക് വേണ്ടി ഒരു വലിയ കുളം നിന്നിരുന്നതിനാൽ തൃച്ചാറ്റു കുളം എന്ന സ്ഥല നാമവും ഈ പ്രദേശത്തിനുണ്ട്.
1957 ഒക്ടോബറിൽ സ്ഥാപിതമായ ഈ വിദ്യാലയം 1951 വരെ പാണാവള്ളി എൻ.എസ്.എസ്. ഹൈസ്കൂളിനോട് ചേർന്ന് അവിടുത്തെ ഹെഡ് മാസ്റ്ററുടെ കീഴിലാണ് പ്രവർത്തിച്ചു വന്നത്. അതിനു ശേഷം അദ്ധ്യാപികയായ ശ്രീമതി .ജെ . ലഷമികുട്ടിയമ്മയുടെ ഭരണത്തിൽ എൽ.പി.സ്ക്കൂൾ പ്രവർത്തിച്ചു തുടങ്ങി. ഗണനാഥകർത്താവ് , പാറുക്കുട്ടിയമ്മ എന്നിവരായിയിരുന്നു ആദ്യ കാല അദ്ധ്യാപകർ.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |