എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ/Go Corona-ഞങ്ങൾതിരക്കിലാണ്
"ഗോ കൊറാണാ ഞങ്ങൾ തിരക്കിലാണ്.
സ്കൂളുകളും പരീക്ഷകളും ഇല്ല. ഓർക്കാപ്പുറത്ത് ഒരു അവധിക്കാലം വന്നതു പോലെയാണ് കുട്ടികൾക്ക് ലോക്ക് ഡൗൺ കാലം. പക്ഷേ പുറത്തേക്ക് കളിക്കുവാൻ പോകാനും കഴിയുന്നില്ല.കോവിഡ് -19 ഭീതി വിതച്ച് മുന്നേറുമ്പോൾ വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാതെ കഴിയുകയാണ് സുരക്ഷിതം. കൂട്ടംകൂടി കളിച്ച് നടന്ന കുട്ടികൾ പെട്ടെന്ന് കൂട്ടിലടച്ച കിളികളായി വീട്ടിൽ ഇരിക്കുമ്പോൾ മനസ്സും ശരീരവും ആകെ തളരും. ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതി. ടിവിക്ക് മുന്നിലും മൊബൈൽ ഫോണിന് മുന്നിലും സമയം വെറുതെ തീർക്കുന്ന വിദ്യാർഥികൾക്ക് കൊറോണാ കാലം ക്രിയാത്മകമാക്കാൻ മടവൂർ എൻ.എസ്.എസ് ഹയർ സെക്കൻററി സ്കൂൾ ലിറ്റിൽ കൈറ്റ് ആവിഷ്കരിക്കുന്ന പദ്ധതിയാണ്, "ഗോ കൊറോണ ഞങ്ങൾ തിരക്കിലാണ്" ലോക് ഡൗൺകാലം നമ്മുടെ വിദ്യാർത്ഥികൾ അവരുടെ വീട്ടിൽ എങ്ങനെ സമയം ചിലവഴിക്കണം എന്നുള്ള നിർദ്ദേശങ്ങൾ ലഘു വീഡിയോ കളിലൂടെയും, വിവിധ മാതൃകകളി ലൂടെയും സ്കൂൾ ലിറ്റിൽ കൈറ്റ് രക്ഷകർത്താക്കളുടെ മൊബൈലിൽ എത്തിച്ചു. പാചകം, കൃഷി,പൂന്തോട്ട നിർമ്മാണം,പ്രായമായവരുടെ പരിചരണം, ഓൺലൈൻകോഴ്സുകൾ,ലഘൂവീഡിയോ നിർമ്മാണം,പുസ്തക ആസ്വാദനം,പുസ്തക വായന,ക്വിസ്, ലഘു പരീക്ഷണങ്ങൾ, പഠന പ്രവർത്തനങ്ങൾ പഠന സാമഗ്രികളുടെനിർമ്മാണം , സാഹിത്യരചന ഹോബികൾ തുടങ്ങി കുട്ടികൾക്ക് ചെയ്യാവുന്ന പ്രവർത്തനങ്ങൾ അവരുടെ കഴിവുകൾക്ക് അനുസരിച്ച് നിശ്ചിത ദിവസത്തിനുള്ളിൽ ചെയ്തുകൊണ്ട് ലഘൂ വീഡിയോ, ഫോട്ടോകൾ എന്നിവ ആക്കി രക്ഷകർത്താക്കളുടെ സഹായത്തോടെ ലിറ്റിൽ കൈറ്റ്സ് നൽകിയിട്ടുള്ള നമ്പരിൽ വാട്സ്ആപ്പ് സന്ദേശം വിടണം എന്ന് നിർദേശിച്ചു. ഏപ്രിൽ 14 വരെയാണ് സമയം നൽകിയിട്ടുള്ളത്.നല്ല പ്രവർത്തനങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകും. വിദ്യാർത്ഥികൾ വളരെ ആവേശത്തോടെയാണ് ഈ പ്രവർത്തനങ്ങളിൽ അണിചേരുന്നത്. ഇതിനോടകം തന്നെ കുട്ടികൾ ചെയ്ത നിരവധി പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സിന് എത്തിച്ചേർന്നിട്ടുണ്ട്. സ്കൂൾ ലിറ്റിൽ കൈറ്റ് മാസ്റ്റർ സതീഷ് കുമാർ, ഷെറിൻ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്."