എൻ.എസ്.എസ്.ജി.എച്ച്.എസ്. കരുവാറ്റ/അക്ഷരവൃക്ഷം/പൂക്കളും പൂമ്പാറ്റയും

Schoolwiki സംരംഭത്തിൽ നിന്ന്
പൂക്കളും പൂമ്പാറ്റയും

പൂമ്പാറ്റ പൂമ്പാറ്റ
എന്നുടെ കൂടെ വന്നാലും
പതിയെ പതിയെ ചിറകുവിരിച്ചു
നിന്നുടെ കൂടെ പോന്നിടാം

തെച്ചി പൂവേ തെച്ചി പൂവേ
നിന്നുടെ മടിയിൽ തേൻ ഉണ്ടോ
എന്നുടെ മടിയിലെ തേൻ
നുകരാൻ
ഒരു ചെറു പൂമ്പാറ്റ വന്നിടു
           

 ഗന്ധി പൂവേ ഗന്ധി പൂവേ
നിന്നുടെ മണമിന്നെവിടെ പോയി
എന്നുടെ ഗന്ധം അറിയാനായി
എന്നുടെ പക്കൽ വന്നോളൂ
   
മുല്ല പൂവേ മുല്ല പൂവേ
നീ എന്താണീ വിരിയാത്തേ
എൻ വിരിയലുകൾ കാണ്മാനായി
രാത്രിയിലൊരുനാൾ പോന്നീടൂ....

പാർവതി ശിവൻ
8 B എൻ.എസ്സ്.എസ്സ്.ജി.എച്ഛ്.എസ്സ്,കരുവറ്റ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 02/ 2025 >> രചനാവിഭാഗം - കവിത