എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/അക്ഷരവൃക്ഷം/*കവച പാദുകം*

Schoolwiki സംരംഭത്തിൽ നിന്ന്
*കവച പാദുകം*

നിറയെ കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെയാണ് ഏറെ തളർത്തിയ മൂന്നു നാല് ദിവസത്തെ യാത്ര ആ പാദത്തെ വല്ലാതെ വ്രണപ്പെടുത്തി അർഥശൂന്യമായ വിജനതയിൽ ഊടെ അജ്ഞാതമായ വഴികളിലൂടെ അവൾ പിന്നെ വർഷങ്ങളായുള്ള മറ്റ് കുറിച്ച് ഒരു നിമിഷം ചിന്തിച്ചു കുപ്പി ചില്ലി ചില കുത്തി കയറിയത് പോലെ എന്തോ ഒന്ന് ആ ഓർമ്മകളെ വ്രണപ്പെടുത്തി. ചുറ്റുംഇരുട്ട് നിറയുന്നതായി അനുഭവപ്പെട്ടു. ഒന്നും ഒന്നും തെളിഞ്ഞു കാണാൻ സാധിക്കാത്ത ആ അവസ്ഥയെ അവൾ ശപിച്ചു. സ്വയം ശ പിക്കുന്നു. നീളൻ വൃക്ഷങ്ങൾ അലങ്കരിച്ച ആ ദുരിതപാത അവളെ വീണ്ടും അനുഗമിച്ചു കൊണ്ടേയിരിക്കുന്നു. പാത ചവിട്ടി നീങ്ങുന്തോറും വ്രണങ്ങൾ പൊട്ടി വേദന കലശലായി അനുഭവപ്പെട്ടു കൊണ്ടിരുന്നു. അവ പഴുത്ത് വെള്ളം ചീറ്റി ദുർഗന്ധം വമിച്ചു. ദിവസങ്ങൾ കഴിയും തോറും അവളുടെ പാദങ്ങൾ പുഴുക്കൾ ക്കുള്ള ആവാസകേന്ദ്രമായി മാറി. എന്നിട്ടും അവൾ യാത്ര തുടർന്നു നീണ്ട യാത്ര. ഒറ്റ ലക്ഷ്യത്തിനു വേണ്ടിയുള്ള യാത്ര കാലചക്രത്തിൻ റെ ദുർവിധികൾക്കോ, ചുറ്റുമുള്ളവരുടെ കുത്തു വാക്കോ ഒന്നും അവളുടെ യാത്രയ്ക്ക് തടസ്സം ആകാൻ കഴിഞ്ഞില്ല. വീണ്ടും തുടർന്നുകൊണ്ടേയിരുന്നു ദീനമായ ആ യാത്ര കല്ലും മുള്ളും ചവിട്ടി കടന്നു പാറക്കെട്ടുകൾക്ക് നടുവിൽ എത്തി. ചുട്ടുപൊള്ളുന്ന വെയിലിന്റെ ഓളങ്ങൾ ഏറ്റു പാദങ്ങൾ പാറ യോളം ഉറപ്പുള്ളത് ആയി. നടന്നു തേഞ്ഞ വ്രണങ്ങൾ പലതും മാഞ്ഞുപോയി. എന്നാലും എന്നാലും പാദത്തിന്റെ അഗ്രഭാഗത്തായി ഒരു വ്രണം വീണ്ടും പഴുത്ത ചീറ്റുന്നു. ചുറ്റുമുള്ള കാഴ്ചകൾ ഒക്കെ അപരിചിതമായി തുടങ്ങിയപ്പോൾ അവൾക്ക് ഒരു തേങ്ങൽ ഉണ്ടായി. ഇനി എന്താവും? പാറക്കെട്ടുകൾ നടന്നു താണ്ടി അവൾ താഴെഎത്തി. അതാ കിടക്കുന്നു തന്റെ ലക്ഷ്യം സംതൃപ്തമായ ഒരു ചിരി ആ മുഖത്ത് വിരിഞ്ഞു.കാലിന്റെ അഗ്രഭാഗത്തെ ആ മുറിവ് തലതാഴ്ത്തിയത് പോലെ അവൾക്ക് തോന്നി. സമാധാനത്തോടെ അവൾ തന്റെ ലക്ഷ്യത്തെ ഉറ്റുനോക്കി അതാ കിടക്കുന്നു ഒരു ചെരുപ്പ്. അതെ, അതൊരു 'കവച പാദുകം 'തന്നെ

അമൃത എസ്
11 എൻ എസ്സ് എസ്സ്‌ എച്ച് എസ്സ്‌ എസ്സ്‌ കരുവാറ്റ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം