എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.വെച്ചൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രഗത്ഭമതികളും സമാരാധ്യരുമായ കടമ്മാട്ട് ശ്രീ. കെ.ഇ. ഗോപാലൻനായർ, കണ്ടച്ചാട്ടിൽ ശ്രീ. ഗോവിന്ദൻനായർ, കാര്യകാട്ടിൽ ശ്രീ. നാരായണൻ നായർ, ശ്രീ. പത്മനാഭൻ നായർ, ശ്രീ. ഗോപാലൻനായർ, കൊല്ലംപറമ്പിൽ കൃഷ്ണമേനോൻ, മേപ്ലാട്ടിൽ ശ്രീ. രാമൻനായർ തുടങ്ങിയവരാണ് അന്നത്തെചർച്ചയിൽ പങ്കെടുത്തത്. ആശയസാക്ഷാത്കാരത്തിനായി കരയോഗത്തിന്റെ ഒരു വിശേഷാൽപൊതുയോഗം വിളിച്ചുകൂട്ടി. പൊതുയോഗ സമ്മതപ്രകാരം പ്രാരംഭനടപടികൾ ആരംഭിക്കുകയും, 1953ഏപ്രിൽ അവസാനത്തോടെ സ്കൂൾ തുടങ്ങുന്നതിന് അനുവാദം ലഭിക്കുകയും ചെയ്തു. ദിവംഗതനായ ബ്രഹ്മശ്രീ. തൈക്കാട്ടുമനക്കൽ പി.കെ. ശ്രീധരൻ നമ്പൂതിരി ശിലാസ്ഥാപനം നടത്തിയതോടെ കെട്ടിടംപണി ആരംഭിച്ചു. മെയ് മാസം അവസാനത്തോടെ സ്കൂൾകെട്ടിടത്തിന്റെ പണികൾ ഏറെക്കുറെ പൂർത്തിയാക്കുകയും ജുൺമാസത്തോടെ അംഗീകാരം ലഭിച്ച് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

1953 ജുണിൽ ഒന്നും, രണ്ടും ക്ലാസ്സുകളോടുകൂടിയാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. വാര്യത്തുമഠത്തിൽ ശ്രീ. ദാമോദരനുണ്ണി ആയിരുന്നു സ്കൂളിലെ പ്രഥമാദ്ധ്യാപകനും, പ്രഥാനാദ്ധ്യാപകനുമായി സേവനം അനുഷ്ഠിച്ചത്. പ്രൈമറി വിഭാഗത്തിലായിരുന്നു അന്നത്തെ അഞ്ചാം ക്ലാസ്സ്. 1957 ലെ വിദ്യാഭ്യാസനിയമവ്യവസ്ഥ പ്രകാരം എൽ.പി. വിഭാഗം നാലാം ക്ലാസ്സുകൊണ്ട് പരിമിതപ്പെടുത്തി. 1976 ജുൺ മാസത്തിൽ ഈ വിദ്യാലയം അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ട് നാടിന്റെ സർവ്വതോന്മുഖമായ വളർച്ചക്ക് അക്ഷര വെളിച്ചമായ് പ്രകാശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.