എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/ഹൈസ്കൂൾ/2025-26
സ്പോർട്സ് മീറ്റ് 2025-26
2025 26 വർഷത്തെ സ്പോർട്സ് മീറ്റ് നിലമ്പൂർ എ എസ് ഐ ഷാൻ്റി ബെന്നി ഉദ്ഘാടനം ചെയ്തു. തൻറെ വിദ്യാർത്ഥി വിദ്യാർത്ഥി അനുഭവം ഓർമിച്ചു കൊണ്ടുള്ള ഉദ്ഘാടന സന്ദേശം വ്യത്യസ്തമായി കുട്ടികൾക്ക് അനുഭവപ്പെട്ടു. തന്നെ പഠിപ്പിച്ച അധ്യാപകർ ഇപ്പോഴും സ്കൂളിൽ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ഉള്ളത് വലിയ അനുഗ്രഹമാണെന്നും ഇനിയും നല്ല അധ്യാപകർ ഉണ്ടാവട്ടെ എന്നും അദ്ദേഹം തന്റെ ഉദ്ഘാടന സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
നിർമ്മല ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം: SSLC 100% വിജയത്തിളക്കത്തിൽ 2025-26 അധ്യയന വർഷത്തിന് ആഘോഷത്തുടക്കം
എരുമമുണ്ട: നിർമ്മല ഹയർസെക്കൻഡറി സ്കൂളിൽ 2025-26 അധ്യയന വർഷത്തിന് പ്രൗഢഗംഭീരമായ പ്രവേശനോത്സവത്തോടെ തുടക്കമായി. കഴിഞ്ഞ SSLC പരീക്ഷയിൽ 100% വിജയം നേടിയതിൻ്റെ തിളക്കത്തിലാണ് ഇത്തവണ സ്കൂൾ പുതിയ അധ്യയന വർഷത്തെ വരവേറ്റത്.
രാവിലെ 9:30 മുതൽ സ്കൂളിലെത്തിയ കുട്ടികളെ അധ്യാപകരും സ്കൂൾ അധികൃതരും ചേർന്ന് ഊഷ്മളമായി വരവേറ്റു. എട്ടാം ക്ലാസിലെത്തിയ എല്ലാ വിദ്യാർത്ഥികൾക്കും പുസ്തകങ്ങൾ, പൂക്കൾ, ബലൂണുകൾ എന്നിവ നൽകി ക്ലാസ് മുറികളിൽ സ്വീകരിച്ചു. തുടർന്ന് അധ്യാപകർ കുട്ടികളുമായി സംവദിക്കുകയും പുതിയ സ്കൂൾ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ അവരെ സഹായിക്കുകയും ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ റവ. ഫാ. തോമസ് മാനേക്കാട്ടിൽ,
സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ബിജു പോൾ എ.പി., സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബെന്നി ജോസഫ്, സ്കൂൾ പി.ടി.എ. പ്രസിഡണ്ട് ശ്രീ ഷംസുദ്ദീൻ, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ ഉണ്ണി പി, എംപി.ടി.എ. പ്രസിഡൻറ് ശ്രീമതി റസിയ, കുട്ടികളുടെ പ്രതിനിധി കുമാരി അനൈഗക പിയു, സ്കൂൾ അധ്യാപക പ്രതിനിധികൾ,എന്നിവർ പ്രവേശനോത്സവത്തിൽ പ്രസംഗിച്ചു. വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും സ്കൂളിൻ്റെ മികച്ച പഠനാന്തരീക്ഷത്തെക്കുറിച്ചും അവർ കുട്ടികളോട് വിശദീകരിച്ചു.
വിവിധ കലാപരിപാടികളും അരങ്ങേറി. ഉച്ചവരെ കുട്ടികൾ സ്കൂൾ അന്തരീക്ഷം ആസ്വദിക്കുകയും പുതിയ കൂട്ടുകാരുമായി പരിചയപ്പെടുകയും ചെയ്തു. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയും തുടർന്ന് സ്കൂളുകളിലെ പഠന പ്രാധാന്യത്തെക്കുറിച്ചുള്ള പ്രത്യേക ക്ലാസുകളും സംഘടിപ്പിച്ചു. വൈകുന്നേരത്തോടെ സന്തോഷത്തോടെയും പുതിയ പ്രതീക്ഷകളോടെയും കുട്ടികൾ വീടുകളിലേക്ക് മടങ്ങി. പുതിയ അധ്യയന വർഷം എല്ലാ വിദ്യാർത്ഥികൾക്കും വിജയകരമാകട്ടെ എന്ന് പ്രവേശനോത്സവം ആശംസിച്ചു.
എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മത്സരങ്ങൾ നടത്തപ്പെട്ടു.
ക്വിസ് മത്സരങ്ങൾ
സ്കൂൾ ഐടി ക്വിസ് മത്സരം, ദേശാഭിമാനി ക്വിസ് മത്സരം, ബെസ്റ്റ് ന്യൂസ് റീഡർ കണ്ടെത്താനുള്ള ന്യൂസ് റീഡേഴ്സ് മത്സരം എന്നിവ സ്മാർട്ട് ക്ലാസ്സ് റൂമിൽ നടത്തപ്പെട്ടു.