എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/ക്ലാസ് 4
ദൃശ്യരൂപം
25/01/2022
നാലാം ക്ലാസിലെ അറബി ക്ലാസ്സ് വാട്സാപ്പിൽ ഓൺലൈൻ ആയിട്ടാണ് ക്ലാസ്സെടുത്തത്. നാലാം ക്ലാസിലെ അവസാന യൂനിറ്റിലെ ഖ്വത്റാത്തൽ മഹബ്ബ ( സ്നേഹ തുള്ളികൾ )എന്ന പാഠഭാഗം ആണ് ക്ലാസ് എടുത്തത്. പാഠങ്ങളുമായി ബന്ധപ്പെട്ട ചെറിയ ചോദ്യങ്ങൾ കുട്ടികളോട് ചോദിച്ചു. പാഠപുസ്തകത്തിലെ പേജ് നമ്പർ എൺപത്തിഏഴിലെ ചിത്രം കാണിച്ചു കൊണ്ട് വ്യദ്ധനും വിദ്യാർത്ഥിയും തമ്മിൽ നടന്ന സ്നേഹ ഭാഷണത്തിന്റെ മധുരാനുഭൂതി നിറച്ച സംഭാഷണ ശകലങ്ങൾ കുഞ്ഞിളം മനസ്സുകളിൽ കുളിർമ പകർന്നു. മുതിർന്നവരെ ആദരിക്കുവാനും സഹായിക്കുവാനുമുള്ള സന്ദർഭമാണ് പാഠഭാഗത്തെ സംഭഷണങ്ങളിൽ ഒരുക്കിയിരുന്നത്. ശേഷം പാഠഭാഗം കുട്ടികൾക്ക് വായിച്ചു നൽകി. പിന്നീട് ആവശ്യമായ തുടർപ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകി.