എസ്.എൻ.വി.എ.എൽ.പി.സ്കൂൾ‍‍‍‍ ചേപ്പറമ്പ്/അക്ഷരവൃക്ഷം/സ്നേഹയുടെ സ്വപ്നം


സ്നേഹയുടെ സ്വപ്നം

സ്നേഹയുടെ സ്വപ്നം ഏറെ പ്രതീക്ഷയോടെയാണ് സ്നേഹയെ അച്ഛനുമമ്മയും ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് അയച്ചത്. മകൾ അമേരിക്കയിൽ പഠിക്കുന്നത് അച്ഛനും അമ്മയ്ക്കും അതിയായ സന്തോഷമുള്ള കാര്യമായിരുന്നു. കാരണം ഏറെ കഷ്ടപ്പെട്ടാണ് അവർ ജീവിച്ചിരുന്നത്. കേരളത്തിലെ കൊച്ചു ഗ്രാമത്തിൽ നിന്ന് അമേരിക്കയിലേക്ക് പോയപ്പോൾ സ്നേഹയും ഏറെ സന്തോഷിച്ചു.

പഠനത്തിനുശേഷം അവൾക്ക് അവിടെ ജോലി ലഭിച്ചു. രണ്ടു വർഷങ്ങൾക്കു ശേഷം അവൾ നാട്ടിലേക്ക് വരാൻ തീരുമാനിച്ചു. അപ്പോഴാണ് ലോകത്തെ ആകമാനം ഭീതിയിലാഴ്ത്തി കൊറോണഎന്ന മഹാമാരി അവിടെ എത്തിയത്. മകൾ വരുന്ന തോർത്ത് അച്ഛനുമമ്മയും സന്തോഷിച്ചു. പക്ഷേ ഫോൺ ചെയ്തപ്പോൾ ഇവിടെ കൊറോണ എന്ന മഹാരോഗം വ്യാപിക്കുകയാണ് എന്നും വരാൻ സാധിക്കില്ല എന്നും അവൾ അറിയിച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം അവൾ വീണ്ടും അച്ഛനെയും അമ്മയെയും വിളിച്ചപ്പോൾ കേരളത്തിലും കൊറോണ ആണെന്ന് അറിയാൻ സാധിച്ചു. കൊറോണയെ നേരിടാൻ പലവിധ പ്രതിരോധ പ്രവർത്തനങ്ങൾ ഇവിടെ നടത്തുന്നുണ്ടെന്ന് അവർ മകളെ അറിയിച്ചു. ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുക, പുറത്തിറങ്ങുമ്പോൾ മുഖാവരണം ധരിക്കുക. ശാരീരികമായി അകലം പാലിക്കുക തുടങ്ങിയവയാണ് അവ. മകളും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അവർ മകളോട് പറഞ്ഞു. എന്നാൽ അമേരിക്കയിൽ ഇത്തരത്തിലുള്ള മുൻകരുതലുകൾ കുറവാണെന്ന് അവൾക്ക് മനസ്സിലായി. അച്ഛനുമമ്മയും പറയുന്നതനുസരിച്ച് കൊറോണയെ നേരിടാൻ സ്നേഹയും തയ്യാറായി. രോഗപ്രതിരോധത്തിനായി തന്റെ കൊച്ചുഗ്രാമവും കേരളവും എടുക്കുന്ന മുൻകരുതലുകൾ ഓർത്ത് സ്നേഹയ്ക്ക് അഭിമാനം തോന്നി.

ശ്രീലക്ഷ്മി കെ. ജയൻ
4 എസ് . എൻ . വി .എൽ.പി .സ്കൂൾ‍‍‍‍ , ചേപ്പറമ്പ്
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ