എസ്.എൻ.വി.എ.എൽ.പി.സ്കൂൾ‍‍‍‍ ചേപ്പറമ്പ്/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത (ഓട്ടൻ തുള്ളൽ )


രോഗം തന്നെ നമ്മുടെ നാട്ടിൽ
പല പല രോഗം അതി കെങ്കേമം
പല പല പനികൾ പല പല പേരിൽ
കുമിളകൾ പോലെ പൊന്തി വരുന്നു
ഡെങ്കിപ്പനിയായ് എലിപ്പനിയായ്
നിപ്പയും വന്നു-
 കൊറോണയുമായി
വിറങ്ങലിച്ചു - നാടൊന്നാകെ
കരഞ്ഞു വിളിച്ചു - മനുഷ്യരെല്ലാം.
എന്താവേണ്ടത് എങ്ങനെ വേണ്ടത്?
കുത്തിയിരുന്ന്-
ചിന്തയുമായി
ഒരുകാലത്ത് കൂട്ടംകൂടി
പ്രതിരോധിച്ചു ആ- പ്രളയത്തെ
ഇനി ഈ കാലം അകലം - കാട്ടി
വിജയം കൊയ്യാൻ- കരുതുക വേണം
നമ്മുടെ കയ്യാൽ- പറ്റിയൊരബദ്ദം
ഇല്ലാതാക്കാൻ ഓർക്കുക -വേണം
അത്യാഗ്രഹം വെടിഞ്ഞു നമ്മൾ
സംരക്ഷിക്കുക നമ്മുടെ -പ്രകൃതിയെ
മാലിന്യങ്ങൾ കുത്തിനിറച്ച്
ശ്വാസംമുട്ടിക്കുന്നതു മാറ്റീടു
മരങ്ങൾ, പുഴകൾ, മലകൾ, കുന്നുകൾ
എല്ലാം നമ്മുടെ ജീവനു വേണം
എന്നൊരു ബോധം വന്നാൽ തന്നെ
നമ്മൾ മനുഷ്യർ പാതിജയിച്ചു
രോഗം വന്നാൽ ജാഗ്രത -
എന്നൊരു
ഔഷധമുണ്ട് ബാക്കി ജയിക്കാൻ
പൊരുതാം പൊരുതാം -
നാളെക്കായി
കരുതാം നല്ലൊരു -
ഭൂമിക്കായി
ഒറ്റകെട്ടായ് പ്രതിരോധിക്കാം
രോഗങ്ങൾക്ക് ഗുഡ് ബൈ പറയാം

അയന അനുരാഗ്
4 എസ് . എൻ . വി .എൽ.പി .സ്കൂൾ‍‍‍‍ , ചേപ്പറമ്പ്
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത