എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/Activities/2020-21

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് 19 എന്ന മഹാമാരി ലോകത്തെ മുഴുവൻ കീഴടക്കിയ കാലം...

മറ്റ് ഏത് മേഖലയേയുംപോലെ സ്കൂൾ പ്രവർത്തനങ്ങളേയും വല്ലാതെ ബാധിച്ചു...
എല്ലാം സാമൂഹ്യ അകലം പാലിച്ച്..,
കഴിവതും ഓൺലൈനായി...
കൂട്ടം കൂടാതെ..
എല്ലാം പേരിനുമാത്രം...

ജൂൺ 1

എല്ലാ വർഷങ്ങളിൽനിന്നും വ്യത്യസ്തമായി ഇത്തവണ ചാനൽ ക്ളാസ്സുകളുമായാണ് സ്കൂൾ തുറന്നത്...
കേരളാസർക്കാറിന്റെ വിദ്യാഭ്യാസ ചാനൽ ആയ 'വിക്ടേഴ്‍സ്'ലൂടെ ക്ളാസ്സുകൾ ആരംഭീച്ചു..വളരെ ഗംഭീരമായിരുന്നു തുടക്കം....കുട്ടികൾ ഉതിനെ എങ്ങനെ ഉൾക്കൊള്ളും എന്ന അദ്ധ്യാപകരുടെ അങ്കലാപ്പ് അസ്ഥാനത്തായി...വളരെ നല്ല പ്രതികരണമായിരുന്നു,കുട്ടികളിൽനിന്നും രക്ഷിതാക്കളിൽനിന്നും....
പോരായ്മകളും തടസ്സങ്ങളും ധാരാളം ഉണ്ടെങ്കിലും..ഓരോന്നോരോന്നായി ഞങ്ങൾ മറികടന്നു..

ചാനൽ ക്ളാസ്സുകൾ കാണാൻ സ്മാർട്ട് ഫോണോ ടിവിയോ ഇല്ലാത്ത ഒരുപറ്റം വിദ്യാർത്ഥികൾ നമുക്കുമുൻപിൽ.. പകച്ചുനിൽക്കാൻ സമയം ഉണ്ടായിരുന്നില്ല പക്ഷെ...ഞങ്ങളുടെ പ്രിയങ്കരനായ ദിനേശൻ സാറിന്റെ സമയോചിതമായ ഇടപെടൽ..പൂർവ്വവിദ്യാർത്ഥിളും അഭ്യൂദയകാംക്ഷികളും സുഹൃത്തുക്കളും സ്റ്റാഫും മുൻഅദ്ധ്യാപകരും ഒട്ടനവധി നാട്ടുകാരും സാറിനൊപ്പം കൂടി...പ്രശ്നം മണിക്കൂറുകൾകൊണ്ട് പരിഹരിക്കപ്പെട്ടു...32ഇഞ്ചിന്റെ 38 ടിവികൾ വിതരണം ചെയ്യാൻ സാധിച്ചു..കുട്ടികളെ ചേർത്തുനിർത്താനുള്ള പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു...