എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/Activities/201920
സ്കൂൾതല പ്രവർത്തനങ്ങൾ
ജൂൺ6
പ്രവേശനോത്സവം
ഉത്സവച്ഛായയിലുള്ള പ്രവേശനോത്സവത്തോടെ 2019-20 അധ്യയന വർഷത്തിന് തുടക്കമായി.സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലേക്കുമായി ചിട്ടപ്പെടുത്തിയ സ്വാഗതഗാനത്തോടെയായിരുന്നു തുടക്കം. HS,HSS,VHSS വിഭാഗങ്ങളുടെ സംയുക്തത്തിൽ NSS,SPC,NCC കേഡറ്റുകളുടെ സഹകരണത്തോടെ നവാഗതരെ മധുരം നൽകി വരവേറ്റു. PTA പ്രസിഡന്റ് ശ്രീ എസ്. രാജേഷ് അധ്യക്ഷത വഹിച്ചു. പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പ്രമോദ് പരിപാടി ഉത്ഘാടനം ചെയ്തു. H M ശ്രീ രവികൃഷ്ണൻ സാർ, HSS VHSS പ്രിൻസിപ്പാൾ,P T A അംഗങ്ങൾ,സ്റ്റാഫ് സെക്രട്ടറി,വിശിഷ്ടാതിഥിയായ സാജൻ പള്ളുരുത്തി എന്നിവർ ആശംസകൾ അർപ്പിച്ചു.
2018 ൽ എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ച HS,HSS വിദ്യാർത്ഥികളെ ആദരിച്ചത് ചടങ്ങിന് മിഴിവേകി.ഇത് നവാഗതർക്കും രക്ഷിതാക്കൾക്കും നല്ലൊരു തുടക്കത്തിന് ആത്മവിശ്വാസം കൂട്ടി.
ജൂൺ 19
വായനാദിനം
വായനാദിനം വളരെ വിപുലമായി ആഘോഷിച്ചു. മലയാളം,ഇംഗ്ളീഷ്, ഹിന്ദി, സംസ്കൃതം പത്രപാരായണ മത്സരം നടത്തി. കൂടാതെ കഥാ, കവിതാ, ഉപന്യാസ രചനാമത്സരങ്ങൾ സ്കൂൾ ലൈബ്രറിയെ സജീവമാക്കി. വിജയികൾക്ക് അസംബ്ളിയിൽ സമ്മാനങ്ങൾ നൽകി.
ജൂൺ21
ലോക യോഗാദിനം
NCC,SPC കുട്ടികളുടെ നേതൃത്വത്തിൽ ലോക യോഗാദിനം സമുചിതമായി ആചരിച്ചു. "ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ " എന്ന വചനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന വീഡിയോ പ്രദർശനം നടത്തി.
ജൂൺ26
ലോക ലഹരിവിരുദ്ധ ദിനം
സാമൂഹ്യശാസ്ത്ര ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ "ലഹരിപദാർത്ഥങ്ങൾ ഒഴിവാക്കൂ" എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ ലഹരിവിരുദ്ധ ഒപ്പുശേഖരണം,ക്വിസ്സ്,മുദ്രാവാക്യ രചന എന്നീ മത്സരങ്ങളും ബോധവത്കരണ വീഡിയോ പ്രദർശനം എന്നിവയും സംഘടിപ്പിച്ചു.
ജൂലൈ 5
ബഷീർ ചരമദിനം
ബഷീർ അനുബന്ധ ക്വിസ്സ് മത്സരം,"ബഷീർ ചിത്രങ്ങൾ" ആൽബനിർമ്മാണം,"ബഷീർ കൃതികളിലൂടെ" പ്രസന്റേഷൻ എന്നീപ്രവർത്തനങ്ങൾസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തി,വിജയികൾക്ക് സമ്മാനദാനവും നടത്തി.
ജൂലൈ 21
ചാന്ദ്രദിനം
സയൽസ്, സാമൂഹ്യക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിന ക്വിസ്സ്, ചന്ദ്രോത്സവം 2019 -വീഡിയോ പ്രദർശനം ചുമർചിത്രം തയ്യാറാക്കൽ എന്നിങ്ങനെ വിവിധമത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.
ആഗസ്റ്റ് 6
ഹിരോഷിമാദിനം
സോഷ്യൽ സയൻസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ പോസ്റ്റർ രചനാമത്സരവും റാലിയും സംഘടിപ്പിച്ചു.
ആഗസ്റ്റ് 9
നാഗസാക്കി ദിനം
'യുദ്ധം മാനവരാശിക്ക് ആപത്ത്' എന്ന വിഷയത്തിൽ പ്രസംഗമത്സരം നടത്തി. സുഡാക്കോ കൊക്കുകളെ ഉണ്ടാക്കി മരക്കൊമ്പുകളിൽ തൂക്കി സമാധാന സന്ദേശം നൽകി.യുദ്ധവിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു.
ആഗസ്റ്റ് 15
സ്വാതന്ത്ര്യ ദിനം
SPC,NSS,NCC കേഡറ്റുകളുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി നടന്നു.റാലിയും,പ്രസംഗങ്ങളും,ദേശഭക്തിഗാനാലാപനങ്ങളും ആഘോഷത്തിന് മിഴിവേകി.
ആഗസ്റ്റ് 17(ചിങ്ങം 1)
കർഷക ദിനം
പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു.നാടൻപാട്ട്,കൃഷിപ്പാട്ടുകൾ,കർഷകദിന സ്പെഷ്യൽ ചാർട്ടുകൾ,ചിത്രരചനാമത്സരം എന്നിവ സംഘടിപ്പിക്കപ്പെട്ടു.കുട്ടിക്കർഷകനെ ആദരിച്ചു.'കൃഷിയോടൊപ്പം' മാഗസിൻ പ്രകാശനം ചെയ്തു.
-
പ്രത്യേക അസംബ്ളി.
-
വിജയിയ്ക്ക് സമ്മാനം...
-
വിജയിയ്ക്ക് സമ്മാനം...
-
'കൃഷിയോടൊപ്പം'
-
കൃഷിക്കാരന്റെ സമ്മാനം..
-
കൃഷിക്കാരന് ആദരവ്..
സെപ്തംബർ2
ഓണാഘോഷം
ആർഭാടം ഒഴിവാക്കി ഇത്തവണ ഓണം സമുചിതമായി ആഘോഷിച്ചു.കുട്ടികളുടെ ആത്തപ്പൂക്കളമത്സരം സംഘടിപ്പിച്ചു, പ്രത്യേകഅസംബ്ളിയിൽ സമ്മാനദാനവും നടത്തി.പായസവിതരണവും നടന്നു.ഹൈസ്കൂൾ കുട്ടികൾക്കായി ഡിജിറ്റൽ പൂക്കളമത്സരം സംഘടിപ്പിച്ചു.
-
പൂക്കളമത്സരത്തിൽനിന്ന്..
-
പൂക്കളം...
-
സമ്മാനവുമായി..
-
ഡിജിറ്റൽപൂക്കളം.
സെപ്തംബർ 26
പാഠം ഒന്ന്,പാടത്തേയ്ക്ക്...
കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ എക്കോക്ളബ്ബുമായി ചേർന്ന് നെൽകൃഷിയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിച്ച 'പാഠം ഒന്ന്, പാടത്തേയ്ക്ക്... 'എന്ന പരിപാടി മികവുറ്റതായി.പട്ടണക്കാട് കൃഷി ഓഫീസർ പരിപാടിക്ക് നേതൃത്വം നൽകി.കുട്ടികൾ അദ്ദേഹത്തോടൊപ്പം നെൽപ്പാടം സന്ദർശിക്കുകയും നെൽവിത്ത് വിതക്കുകയും ചെയ്തു. കുട്ടികൾക്ക് ഇത് പുതിയൊരനുഭവമായിരുന്നു.
-
വിത്ത് വിതയ്ക്കൽ...
-
കൃഷി ഓഫീസറോടൊപ്പം..
-
കൃഷിയെപ്പറ്റി രണ്ടുവാക്ക്..
=
ഒക്ടോബർ9,10
യുവജനോത്സവം
യു.പി.,ഹൈസ്കൂൾ,ഹയർ സെക്കണ്ടറി, വി.എച്ച്.എസ്.സി.വിഭാഗങ്ങളിലെ കുട്ടികളുടെ കലോൽസവം ഒക്ടോബർ9,10 തിയതികളിൽ നടന്നു.കുട്ടികളുടെ പങ്കാളിത്തം മത്സരദിനങ്ങളെ ഉത്സവമാക്കി..
-
ഉദ്ഘാടനം
-
ഭാവം..
-
രാഗം...
-
താളം..
-
ലയം..
-
നടനം..