എസ് സി എസ് എച്ച് എസ് എസ് വളമംഗലം/ലിറ്റിൽകൈറ്റ്സ്/2025-28
| 34041-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34041 |
| യൂണിറ്റ് നമ്പർ | LK/2018/34041 |
| അംഗങ്ങളുടെ എണ്ണം | 21 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | തുറവൂർ |
| ലീഡർ | ഗൗതമി എസ് |
| ഡെപ്യൂട്ടി ലീഡർ | അഭിരാമി പി എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബാലചന്ദ്രൻ ജി. |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മഞ്ജുഷ കെ. എം |
| അവസാനം തിരുത്തിയത് | |
| 05-11-2025 | Georgekuttypb |
അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ചിലേക്കുള്ള പ്രവേശനത്തിനായി 34കുട്ടികൾ രജിസ്റ്റർ ചെയ്തു. അവരെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പരീക്ഷയുമായിബന്ധപ്പെട്ട വിക്ട്ടേഴസ് ചാനലിന്റെ മുൻ ക്ലാസ്സുകളും, മറ്റ് പരിശീലനപരിപാടികളും ക്ലാസുതലത്തിൽ നടത്തി പരിശീലനം നൽകി . 2025 ജൂൺ 25 ന് നടന്ന അഭിരുചി പരീക്ഷയിൽ 34 പേരും പങ്കെടുത്തു. കൈറ്റ് മെന്റർ ബാലചന്ദ്രൻ, മഞ്ജുഷ എന്നിവർ പരീക്ഷക്ക് നേതൃത്വം നൽകി.
അംഗങ്ങൾ
| sl no | Name of students | Class |
|---|---|---|
| 1 | AATHIRA THEJUS | 8C |
| 2 | ABHIRAMI P S | 8A |
| 3 | ADHARSH S | 8C |
| 4 | ADHIKESH S | 8C |
| 5 | ANAMIKA V A | 8B |
| 6 | ANEESHMA R A | 8B |
| 7 | ANJANA T S | 8A |
| 8 | ANMARIYA JOHNEY | 8A |
| 9 | DEVIKA M R | 8C |
| 10 | DEVANAND S | 8B |
| 11 | GOUTHAMI S | 8A |
| 12 | MALAVIKA M | 8B |
| 13 | MANIKUTTY | 8B |
| 14 | MARIA JOY ABRAHAM | 8B |
| 15 | MILANA MARY MICHAEL | 8B |
| 16 | MUHAMMAD RIJAS | 8B |
| 17 | NAVANEETH M B | 8C |
| 18 | NIVEDH V P | 8A |
| 19 | PRAYAG PRADEEP | 8C |
| 20 | RIYA MARIA CHERIAN | 8A |
| 21 | SAYANA SAJI | 8B |
| 22 | SIVAPARVATHI K R | 8A |
പ്രിലിമിനറി camp 2025



2025- 28 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പു് 2025 സെപ‍്റ്റംബർ 11 ന് സ്സ്മാർട്ട് റൂമിൽ വെച്ച് നടന്നു , ഹെഡ്മിസ്ട്രസ് ശ്രീസുജ ടീച്ചർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു .കൈറ്റ് മെന്റർ മഞ്ജുഷ സ്വാഗതം ആശംസിച്ചു കൈറ്റ് മെന്റർ ബാലചന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു .തുറവൂർ സബ്ജില്ലാ മാസ്റ്റർ ട്രെയിനർജോർജ്കുട്ടി സാറിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത് .ആകെ ആറ് സെഷനുകളായി നടന്ന ക്ലാസിൽ കുട്ടികളെ ഫേസ് സെൻസിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ -കൊമേഴ്സ് , ജി പി എസ് , ഏ ഐ , വി ആർ ,റോബോട്ടിക്സ് എന്നിങ്ങനെ അഞ്ച് ഗ്രൂപ്പായി തിരിച്ചു. തുടർന്ന് ഇന്റർനെറ്റിന്റെ അനന്ത സാധ്യതകളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചുംകുട്ടികളെ ബോധവാന്മാരാക്കുന്നതിന് ഉതകുന്ന വീഡിയോകൾ പ്രദർശിപ്പിക്കുകയും കുട്ടികളുടെ കണ്ടെത്തലുകൾ ഗ്രൂപ്പായി രേഖപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്തു .തുടർന്ന് ലിറ്റിൽകൈറ്റ്സ് പ്രവർത്തങ്ങളെ കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ച ശേഷം ക്വിസ് മത്സരം നടത്തി. സെഷൻ 4, 5 എന്നിവയിൽ സ്ക്രാച്ച്, അനിമേഷൻ എന്നിവ പരിചയപ്പെടുത്തുന്ന ലഘുപ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകി . ലീഡർ 8 A യിൽ പഠിക്കുന്ന ഗൗതമി എസ്നന്ദി പറഞ്ഞു. ക്ലാസ്സിന്ശേഷം രക്ഷകർത്താക്കൾക്കും ജോർജുകുട്ടി സാർ ലിറ്റിൽകൈറ്റിനെക്കുറിച്ചും അതിന്റെ പ്രവർത്തന പരിപാടിയെക്കുറിച്ചും വിശദമായ ക്ലാസ് എടുത്തു. ക്ലാസ്സിൽ ലീഡർ ഗൗതമി ക്യാമ്പിൽ പഠിച്ച കാര്യങ്ങൾ രക്ഷകർത്താക്കൾക്ക് പരിചയപ്പെടുത്തി.
പ്രവർത്തനങ്ങൾ
ഫ്രീ സോഫ്റ്റ്‌വെയർ ദിനാഘോഷം - സ്പെഷ്യൽ അസംബ്ലി
22-09-2025 തിങ്കളാഴ്ച ഫ്രീ സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി. അസംബ്ലിയിൽ ഫ്രീ സോഫ്റ്റ്‌വെയർ ദിനാചരണത്തെക്കുറിച്ച് കുട്ടികൾക്ക് ഏതാനും അറിവുകൾ പങ്കുവെച്ചു. അതോടൊപ്പം ഫ്രീ സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട പ്രതിജ്ഞ റ്റ്സ് അംഗം അഭിരാമി പി എസ് ചൊല്ലിക്കൊടുത്തു. അസംബ്ലിയിൽ ഐടിയുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി. എച്ച് എം സുജി ടീച്ചർ ഫ്രീ സോഫ്റ്റ്‌വെയറിനെ കുറിച്ചും അതിന്റെ ദിനാചരണ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.
പോസ്റ്റർ നിർമ്മാണ മത്സരം


23-9-25 ഫ്രീഡം സോഫ്റ്റ്‌വെയർ വാരാചരണത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. വിവിധ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് കുട്ടികൾ പോസ്റ്റർ നിർമ്മാണം നടത്തി. അവയിൽ മികച്ചവ തിരഞ്ഞെടുത്തു.