എസ് സി എസ് എച്ച് എസ് എസ് വളമംഗലം/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

കൊറോണ വൈറസ് 2019 ഡിസംബറിൽ ലോകത്തെ മരണ ഭീതിയിൽ ആഴ്ത്തിയ കൊറോണ വൈറസ് ചൈനയിലെ വുഹാനിൽ കണ്ടെത്തി. ലോകാരോഗ്യ സംഘടന ഈ വൈറസിനെ കോവിഡ് 19 എന്ന് പേരിട്ടു. ഇതൊരു വൈറസ് രോഗമാണ്. മനുഷ്യനിൽ ശ്വാസകോശത്തിലാണ് കൂടുതലായി ബാധിക്കുന്നത്. ശ്വാസം മുട്ടൽ ആണ് പ്രധാന ലക്ഷണം. സമ്പർക്കത്തിലൂടെയാണ് രോഗം പടരുന്നത്. ചൈനയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പെട്ടെന്ന് തന്നെ വ്യാപിക്കുകയും മരണ സംഖ്യ കൂടുകയും ചെയ്തു. ദക്ഷിണ കൊറിയ, ഇറ്റലി, സ്പെയിൻ, അമേരിക്ക, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ ഭീതി പടർത്തിയിരിക്കുന്നു. ഈ വൈറസിന് ഇത് വരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. കൊറോണ വൈറസ് ആദ്യമായ് ഇന്ത്യയിൽ കണ്ടെത്തിയത് 2020ജനുവരി 30 നാണ്‌. വൈറസ് പടർന്നതോടെ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തികൾ തമ്മിൽ സമ്പർക്കം ഉണ്ടാകാതിരിക്കാൻ വേണ്ടി മാർച്ച്‌ 22ന് ജനത കർഫ്യൂ ഏർപെടുത്തി. ശേഷം മാർച്ച്‌ 24ന് ഇരുപത്തിയൊന്ന് ദിവസത്തേക്ക് ലോക്‌ഡോൺ ഏർപ്പെടുത്തി. ചൈനയിൽ നിന്നും വന്ന തൃശ്ശൂർക്കാരിയിൽ ആണ് ആദ്യമായ് വൈറസ് കണ്ടുപിടിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ വൈറസ് ബാധിച്ചിരിക്കുന്നത് കാസർഗോഡാണ്. ആളുകൾ തമ്മിലുള്ള സമ്പർക്കം ഒഴിവാക്കി ഈ മഹാമാരിയെ നമുക്ക് തുടച്ചു നീക്കാം.

ആഷ്‌ന സുരേഷ്
8A എസ് സി എച്ച് എസ് വളമംഗലം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - ലേഖനം