എസ് വി പി എം എച്ച് എസ് വടക്കുംതല/എന്റെ ഗ്രാമം




എന്റെ ഗ്രാമം
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ വടക്കുംതല പനയന്നാർ കാവ് പ്രദേശം ചരിത്ര പ്രസിദ്ധമായതും ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പ്രാധാന്യമുള്ളതുമാകുന്നു. ഇവിടുത്തെ പൗരപ്രമുഖരും വിദ്യാഭ്യാസ തൽപ്പരരുമായ ഒരു കൂട്ടം ജനങ്ങൾ കേരള നവോത്ഥാന നായകൻ യശശരീരനായ ശ്രീമാൻ കുമ്പളത്ത് ശങ്കുപിള്ളയുടെ നേതൃത്ത്വത്തിൽ 1956 ജൂൺ 6ന് ഭാരതത്തിന്റെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായി പട്ടേലിന്റെ ഓർമ്മ നില നിറുത്തുന്നതിനായി ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നതിന് സർക്കാരിൽ നിന്ന് അംഗീകാരം നേടി.
ഭൂമിശാസ്‌ത്രം
കൊല്ലം ജില്ലയിലെ പന്മന പഞ്ചായത്തിലെ ഒരു ഗ്രാമ പ്രദേശമാണ് വടക്കുംതല.
പ്രധാന പൊതു സ്ഥാപനങ്ങൾ
- സർക്കാർ സ്‌കൂൾ
- കുമ്പളത്തു ശങ്കുപിള്ള സ്മാരക ഗ്രന്ഥശാല