എസ് വി എച് എസ് /ലിറ്റിൽ കൈറ്റ്സ്
ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് പ്രവർത്തിച്ചുവരുന്നു സാങ്കേതികവിദ്യ യോടുള്ള ആഭിമുഖ്യം വളർത്തുന്നതിന് ഈ കൂട്ടായ്മ വളരെയധികം സഹായിക്കുന്നു. ഈ പദ്ധതിയിൽ അംഗമായ വിദ്യാർത്ഥിക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന ഈ കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത് ഗ്രാഫിക് ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിൽ യൂണിറ്റ് തല പരിശീലനം നൽകി വരുന്നു.
2018 ജനുവരി 22ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ലിറ്റിൽ കൈറ്റ്‌സിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നടത്തി. ഞങ്ങളുടെ സ്കൂളിൻറെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജയ്ശ്രീ പി കെ യും ശ്രീജ എസ് നായരുമാണ്. ക്ലാസ്സിൽ 20 കുട്ടികൾ അംഗങ്ങളാണ്. എല്ലാ ബുധനാഴ്ചയും വൈകിട്ട് ഒരു മണിക്കൂർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് വേണ്ടി ക്ലാസുകൾ എടുത്തു വരുന്നു. സൈബർ സുരക്ഷയെ കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ പ്രതിഭാ പി നായർ കുട്ടികൾക്ക് വേണ്ടി എടുത്തു.