എസ് വി എച്ച് എസ് പാണ്ടനാട്/സയൻസ് ക്ലബ്ബ്
ശാസ്ത്രക്ലബ്ബ്
ഈ അധ്യയന വർഷം ആദ്യം തന്നെ സയൻസ് ക്ലബ് രൂപീകരിക്കുകയും അതിൻ്റെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടക്കുകയും ചെയ്യുന്നുണ്ട്. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് Prof.കെ. ആർ.സി. പിള്ളസാറിൻ്റെ ഒരു ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചു. പോസ്റ്റർ രചന, പെയിൻ്റിംഗ്, ക്വിസ്, ഉപന്യാസരചന എന്നിവ നടത്തുകയും വീഡിയോ തയ്യാറാക്കുകയും ചെയ്തു. അപ്പോളോ ദൗത്യങ്ങളെ കുറിച്ച് ഒരു പ്രെസൻറ്റേഷൻ സ്കൂൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. ഓസോൺ ദിനവുമായി ബന്ധപ്പെട്ട് വീഡിയോ തയ്യാറാക്കിയിട്ടുണ്ട് .ശാസ്ത്രരംഗത്തിൻ്റെ ഉപജില്ലാതലമത്സരത്തിൽ പ്രോജക്ട് ,വീട്ടിലൊരു പരീക്ഷണം ,ശാസ്ത്ര പുസ്തകത്തിൻ്റെ കുറിപ്പ് എന്നിവയിൽ കുട്ടികൾ പങ്കെടുക്കുകയും പ്രോജക്ട് ,വീട്ടിൽ ഒരു പരീക്ഷണം എന്നിവയ്ക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു . ഊർജ്ജോത്സവുമായി ബന്ധപ്പെട്ട് ജില്ലാതലത്തിൽ പെയിൻറിംഗ് ,പ്രസംഗം എന്നിവയിൽ കുട്ടികൾ പങ്കെടുക്കുകയും ഹൈസ്കൂൾ വിഭാഗം പെയിൻറിംഗിന് ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു
