പ്രവേശനോത്സവം 2025

പ്രവേശനോത്സവം 2025

2025--26 വർഷത്തെ സ്കൂൾ പ്രവേശനോത്സവം രാവിലെ ഒമ്പതരയ്ക്ക് തന്നെ ആരംഭിച്ചു. പുതിയ പ്രതീക്ഷകളും ആയി കടന്നുവന്ന കുരുന്നുകളെ  സ്കൂൾ ഗേറ്റിൽ നിന്ന് ചെണ്ടമേളത്തോട് കൂടി  അധ്യാപകരും പിടിഎയും ചേർന്ന്  സ്വീകരിക്കുകയും അതിനുശേഷം ഓഡിറ്റോറിയത്തിൽ യോഗ നടപടികൾ ആരംഭിക്കുകയും ചെയ്തു. PTA പ്രസിഡന്റ് ശ്രീജിത്ത് മുരളീധർ അധ്യക്ഷനായിരുന്ന യോഗത്തിൽ പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ്  അമ്മാളു കുട്ടി സണ്ണി അവർകൾ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിജയമ്മ പി എസ്, സ്കൂൾ മാനേജർ,  പ്രിൻസിപ്പൽ, അധ്യാപക പ്രതിനിധി ആർ രാജേഷ്, എന്നിവർ ആശംസകൾ അർപ്പിക്കുകയും സ്റ്റാഫ്‌ സെക്രട്ടറി വിദ്യ ജി കൃഷ്ണൻ കൃതജ്ഞത അറിയിക്കുകയും ചെയ്തു.

ലഹരി വിരുദ്ധ ക്ലാസ്

പാണ്ടനാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നമ്മുടെ കുട്ടികൾക്ക് എക്സൈസ് റെയിഞ്ച് ഓഫീസർ അരുൺ കുമാർ ലഹരി വിരുദ്ധ ക്ലാസ് നൽകി.

 
ലഹരി വിരുദ്ധ ക്ലാസ്

പരിസ്ഥിതി ദിനാചരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും

 
പരിസ്ഥിതി ദിനാചരണo





അനുമോദനo :എസ് എസ് എൽ സി, പ്ലസ്ടു -2025

പിടിഎയുടെ നേതൃത്വത്തിൽ (20/06/25) എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അനുമോദന ചടങ്ങ് നടത്തുകയുണ്ടായി.

 
എസ് എസ് എൽ സി, പ്ലസ്ടു