എസ് കെ ജി എം എ യു പി എസ് കുമ്പളപ്പള്ളി /പ്രവൃത്തിപരിചയ ക്ലബ്ബ്.
രക്ഷിതാക്കളെ ഉൽപ്പെടുത്തി പ്രവർത്തിക്കുന്ന പ്രവൃത്തിപരിചയ ക്ലബ്ബ് കഴിഞ്ഞ അഞ്ചുവർഷമായി സംസ്ഥാനതലത്തിൽ തന്നെ പേരെടുത്തുകഴിഞ്ഞു. കുട്ടികൾക്കു മാത്രമല്ല രക്ഷിതാക്കൾക്കുകൂടി ഇവിടെ പരിശീലനം നൽകുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത. കുടനിർമാണം , ചോക്കുനിർമാണം, ചന്ദനത്തിരി നിർമാണം എന്നിവയിൽ രക്ഷിതാക്കൾക്കുകൂടി പരിശീലനം നൽകുന്നു. സ്വയംതൊഴിൽ എന്ന രീതിയിൽ എറ്റെടുത്ത രക്ഷിതാക്കൾ ഇന്ന് കുട്ടികളെ സംസ്ഥാനം തലം വരെ എത്തിക്കന്നതിൽ പങ്കാളികളാവുന്നു.ക്ലബ്ബിന്റെ സജീവതയ്ക്ക് നേതൃത്വം നൽകുന്നത് ശ്രീ പുരുഷോത്തമൻ മാസ്റ്ററാണ്.