എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു മികച്ച ലൈബ്രറി സെന്റ് ലിറ്റിൽ തെരേസാസ് സ്കൂളിന്റെ വലിയ ഒരു നേട്ടമാണ്. സാഹിത്യാസ്വാദന ശേഷി വ്യക്തിസത്തയുടെ പ്രധാന ഘടകമാണ്. ഈ ഘടകം വായനയുമായി ബന്ധപ്പെട്ടിരിക്കുന്നു. കലകളുടെ വിശാലാന്തരീക്ഷത്തിലേക്ക് വിദ്യാർത്ഥികളെ നയിക്കാനും അവരുടെ സർഗാത്മകതയെ പോഷിപ്പിക്കാനും ഗ്രന്ഥശാലകൾ കുട്ടികളെ സഹായിക്കുന്നു.ബാലസാഹിത്യം,കഥ,നോവൽ, ജീവചരിത്രം,ആത്മകഥ,നാടകം,യാത്രാ വിവരണങ്ങൾ,ചരിത്ര ഗ്രന്ഥങ്ങൾ,ശാസത്ര ഗ്രന്ഥങ്ങൾ,ഗണിത ശാസ്ത്ര ഗ്രന്ഥങ്ങൾ, നാടോടിക്കഥകൾ, മത ഗ്രന്ഥങ്ങൾ, കായികവും കലയും സൻമാർഗവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ,ജനറൽ റഫറൻസ്,ലേഖനം,എൻസൈക്ളോപീഡിയ,വിവിധ ഭാഷാ നിഘണ്ടുക്കൾ,വ്യാകരണ ഗ്രന്ഥങ്ങൾ,ഇംഗ്ലീഷ് ഹിന്ദി,മലയാളം സാഹിത്യഗ്രന്ഥങ്ങൾ,മറ്റു റഫറൻസ് ബുക്കുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 7000ത്തോളം ഗ്രന്ഥങ്ങൾ തരം തിരിച്ച് കുട്ടികൾക്ക് ലൈബ്രറിയിൽ ലഭ്യമാക്കിയിട്ടുണ്ട്."പിറന്നാൾ മധുരം ഒരു പുസ്തകം"സ്കൂൾ ലൈബ്രറിക്ക്'എന്ന പദ്ധതി പ്രകാരം പിറന്നാൾ ദിനത്തിൽ ക്ലാസ്സിൽ മിഠായി നൽകുന്നതിന് പകരം സ്കൂൾ ലൈബ്രറിയിലേക്ക് കുട്ടികൾ ഓരോ പുസ്തകം നൽകുന്നു. ഇപ്രകാരം ധാരാളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് ലഭിച്ചിട്ടുണ്ട്.