ഉള്ളടക്കത്തിലേക്ക് പോവുക

എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് സ്ക്കൂളിൽ, യുപി, ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ നിന്നും ഗണിത ശാസ്ത്രത്തിൽ അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തി മാത്‌സ് ക്ലബ്ബ് രൂപീകരിച്ച് ഗണിതാധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഗണിത ശാസ്ത്രത്തോടുള്ള ഭീതി അകറ്റുക, അനുദിന ജീവിതത്തിലെ ഗണിതവിസ്മയങ്ങൾ കണ്ടെത്തുക, നിത്യജീവിതത്തെ രസകരമാക്കുന്ന ഗണിതത്തെ കണ്ടെത്തി ഗണിതത്തോടുള്ള സമീപനരീതി മാറ്റിയെടുക്കുക, കുട്ടികളുടെ logical thinking, reasonable thinking, spatial analysis ഇവ വളർത്തിയെടുക്കുക എന്നിവയാണ് ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ. സ്കൂളിലെ ഗണിതാധ്യാപകരായ അനിത ജോൺ, ബെറ്റി വർഗീസ്, ബിസ്റ്റ ജിനോ, സി. മരിയ ജോസ് ഇവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു. ദേശീയ ഗണിതശാസ്ത്രദിനം, ഗണിത ശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട മറ്റു ദിനാചരണങ്ങൾ, Maths പ്രോജക്ടുകൾ, ക്വിസ് മത്സരങ്ങൾ തുടങ്ങിയവ വൈവിധ്യമാർന്ന രീതിയിൽ നടത്തിവരുന്നു. 2020 - 2021 അധ്യയനവർഷം മുതൽ Covid മഹാമാരി മൂലം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഓൺലൈൻ ആയി നടത്തുന്നു. ഈ അധ്യയനവർഷത്തിൻ്റെ ആരംഭത്തിൽ തന്നെ ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഉത്ഘാടനം നടത്തി. അന്നേ ദിനം ഹൈസ്കൂൾ, യുപി വിഭാഗങ്ങളിൽ നിന്നുള്ള രണ്ടു കുട്ടികൾ അനുദിന ജീവിതത്തിലെ ഗണിതത്തിൻ്റെ പ്രായോഗികതയെക്കുറിച്ച് 'Radiomath' എന്ന പേരിൽ ഒരു റേഡിയോ ജോക്കി പ്രോഗ്രാം ചെയ്തു. ഹൈസ്കൂൾ കുട്ടികൾക്ക് വേണ്ടി circle patterns കണ്ടുപിടിക്കുക, prism ത്തിൻ്റെ model നിർമ്മിക്കുക, നമുക്ക് ചുറ്റുമുള്ള geometrical shapes ൻ്റെ photos എടുത്ത് ആൽബം തയ്യാറാക്കുക, solid figures - plane figures ഇവയെ തരംതിരിച്ചും പ്രത്യേകതകൾ വിവരിച്ചുംകൊണ്ട് പട്ടിക നിർമ്മിക്കുക തുടങ്ങിയ അവധിക്കാല പഠനപ്രവർത്തനങ്ങളും മത്സരങ്ങളും നടത്തുകയും സമ്മാനാർഹരായവർക്ക് online certificates നൽകുകയും ചെയ്തു. ഈ ഓൺലൈൻ കാലഘട്ടത്തിലും ശാസ്ത്രമേള 'ശാസ്ത്ര രംഗം - 2021' എന്ന പേരിൽ സ്കൂളിൽ സംഘടിപ്പിക്കുകയും മത്സരങ്ങൾ നടത്തി സമ്മാനാർഹരായവർ ഈ വർഷത്തെ ശാസ്ത്രരംഗം online competition ൽ പങ്കെടുക്കുകയും ചെയ്തു. കൂടാതെ എല്ലാ വർഷവും ഗണിത ശാസ്ത്രത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി അടിസ്ഥാന കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നതിനായി Maths workshop നടത്തി വരുന്നു.

ശില്പശാല

1.7.2025 ചൊവ്വാഴ്ച ഗണിത ശാസ്ത്ര ശില്പശാല നടത്തി.സമ്മാനാർഹരായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

Maths workshop

2025-26 അധ്യയനവർഷത്തിൽ ജൂൺമാസത്തിലെ ആദ്യ രണ്ട് ആഴ്ചകളിലെ Maths പിരീഡുകളിൽ ഗണിതത്തിൻ്റെ അടിസ്ഥാനആശയങ്ങൾ കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ എടുത്തു കൊടുത്തു. അനുദിന ജീവിതത്തിലെ ഉദാഹരണങ്ങൾ ഇതിനായി ഉപയോഗിച്ചു.

ആര്യഭട്ട ദിനാചരണം

പുരാതന ഭാരതത്തിലെ മികച്ച ഗണിതശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനും ആയിരുന്നു ആര്യഭടൻ. അദ്ദേഹത്തിന്റെ ഓർമ്മദിവസമായ ഏപ്രിൽ 14 തീയതിയിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു Maths ക്വിസ് സംഘടിപ്പിച്ചു

ജിയോജിബ്ര പരിശീലനം

ഗണിത പഠനത്തിൽ വിദ്യാർത്ഥിയെയും അധ്യാപകനെയും ഒരുപോലെ സഹായിക്കുന്ന ഒരു ഉബുണ്ടു സോഫ്റ്റ്‌വെയർ ആണ് ജിയോജിബ്ര. ജാമിതീയ രൂപങ്ങൾ വരച്ചു തുടങ്ങുന്ന ചെറിയ ക്ലാസിലെ കുട്ടികൾക്ക് മുതൽ ഗവേഷണ വിദ്യാർത്ഥികൾക്ക് വരെ ഉപയോഗപ്രദമായ ഒരു സൗജന്യ സോഫ്റ്റ്‌വെയർ ആണിത്. ജോമെട്രി പഠിക്കുവാനും പഠിപ്പിക്കുവാനും ഉപകാരപ്പെടുന്ന വളരെ നല്ല ഒരു എജുക്കേഷൻ ഉബുണ്ടു സോഫ്റ്റ്‌വെയർ ആണ് ജിയോജിബ്ര. ഒരു ഗണിത വിദ്യാർത്ഥി   ജിയോജിബ്ര ഉപയോഗിക്കാൻ അറിയേണ്ടത് വളരെ അത്യാവശ്യമാണ്. അതിനാൽ ജിയോജിബ്രയുടെ ടൂൾസ് പരിചയപ്പെടുത്തിയ ഒരു  ക്ലാസ്  കുട്ടികൾക്കായി ഒരുക്കി.

പസിൽ കോർണർ

ഗണിത പസിലുകൾ വിനോദ ഗണിതശാസ്ത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അതിന്റെ പ്രശ്നപരിഹാരത്തിന് ശക്തമായ ഗണിതശാസ്ത്ര ചിന്ത ആവശ്യമാണ്. ഗണിത പസിലുകൾ പരിഹരിക്കുന്നത് ഒരുവന്റെ ഗണിതശാസ്ത്ര കഴിവുകൾ മെച്ചപ്പെടുത്തുവാൻ സഹായിക്കുക മാത്രമല്ല വിദ്യാർത്ഥികളുടെ ജീവിതത്തിലെ പ്രശ്നങ്ങളിലും മനസ്സ് പ്രയോഗിക്കാനുള്ള ശീലം വികസിപ്പിച്ചെടുക്കുന്നു.

റിമീഡിയൽ ടീച്ചിംഗ്

ആഗസ്റ്റ് മാസം നടന്ന പാദവാർഷിക ഗണിത പരീക്ഷയിൽ 30% മാർക്ക് നേടാൻ സാധിക്കാത്ത കുട്ടികളെ കണ്ടെത്തുകയും, അങ്ങനെയുള്ള കുട്ടികൾക്കായി ഒരു റിമീഡിയൽ ക്ലാസ് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുകയും ചെയ്തു.

ജില്ലാതല ഗണിത ശാസ്ത്രമേള

സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ഗണിതശാസ്ത്രമേളയിൽ 11 ഇനത്തിൽ ആയി 11 കുട്ടികൾ മത്സരിച്ചു ഇതിൽ രണ്ടു കുട്ടികൾ സെക്കൻഡ് എഗ്രേഡ് കരസ്ഥമാക്കി സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.