എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/അക്ഷരവൃക്ഷം/കിട്ടുവിന്റെ ശുചിത്വം
കിട്ടുവിന്റെ ശുചിത്വം
പണ്ട് പണ്ടൊരിടത്ത് മിട്ടുവും കിട്ടുവുമുണ്ടായിരുന്നു. മിട്ടു വൃത്തിയുള്ള ഒരു കുട്ടിയായിരുന്നു. പക്ഷെ കിട്ടുവിന് തീരെ വൃത്തിയില്ലായിരുന്നു. ഒരു ദിവസം കിട്ടുവിന് അമ്മ ഭക്ഷണം കൊടുത്തിട്ട് ജോലിക്ക് പോയി കിട്ടു ഒരിക്കലും കുളിക്കില്ല, നഖം വെട്ടില്ല, കൈകഴുകാതെ ഭക്ഷണം കഴിക്കും, അമ്മ ഭക്ഷണം കൊടുത്തപ്പോഴും അവൻ കൈകഴുകാതെ ഭക്ഷണം കഴിച്ചു. പിന്നെ കുറച്ച് നേരം കഴിഞ്ഞപ്പോൾ ഒരു അസ്വസ്ഥത തോന്നി. തീരെ അവശനായി അമ്മ വീട്ടിൽ വന്നപ്പോൾ കിട്ടു അവശനായി കിടക്കുന്നത് കണ്ടു. കിട്ടുവിനെയുംകൊണ്ട് ആശുപത്രിയിൽ പോയി. അവടെ ചെന്ന് നോക്കിയപ്പോൾ പനി ചുമ നിരവധി രോഗങ്ങൾ അവന് പിടിപെട്ടു. കിട്ടുവിന് കൂട്ടുകാരനായി മിട്ടു മാത്രമേ ഉണ്ടായിരുന്നുള്ളു. മിട്ടു കിട്ടുവിനോട് പറഞ്ഞു. എടാ നീ നന്നായി കുളിച്ച് നഖം വെട്ടി വൃത്തിയായിരിക്ക്. നീ വൃത്തിയായിരുന്നുന്നാൽ നിനക്ക് അസുഖം വരില്ല. നിന്നോട് എല്ലാവരും കൂട്ടുകൂടും പിന്നെ തുമ്മു൩്വോഴും ചുമയ്ക്കു൩്വോഴും മൂക്കും വായും പൊത്തിപ്പിടിക്കണം. ഭക്ഷണം കഴിക്കുന്നതിന് മു൩്വും ശേഷവും സാനിറ്റൈസർ അല്ലെങ്കിൽ ഹാൻവാഷ് ഉപയോഗിക്കണം. മിട്ടു പറഞ്ഞതനുസരിച്ച് കിട്ടു കുളിച്ച് നഖം വെട്ടി വൃത്തിയായിരുന്നു. അതിനുശേഷം ഇതുവരെ കിട്ടുവിന് രോഗം പിടിപെട്ടട്ടില്ല. ഈ കൊറോണക്കാലത്ത് ശുചിത്വം പാലിച്ച് വീടുകളിൽ തന്നെയായിരിക്കുക. അല്ലെങ്കിൽ നിങ്ങളിൽ നിന്ന് മറ്റുള്ളവർക്കും രോഗം പിടിപെടാൻ സാധ്യതയുണ്ട്. ശുചിത്വം ഉണ്ടെങ്കിൽ നമുക്ക് രോഗത്തെ ഒരു പരിധി വരെ തടഞ്ഞ് നിർത്താൻ സാധിക്കും.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കല്ലൂർകാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കല്ലൂർകാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ