കൂട്ടുകാരെ കൂട്ടുകാരെ
കോറോണയെതുരത്തിടാം
കൂട്ടമായി കളിച്ചിടാതെ
കരുതലോടെ നീങ്ങിടാം
അവധിയല്ല കരുതലാണ്
സ്കൂളാകെ അടച്ചത്
കൂട്ടുകാരെ കൂട്ടുകാരെ
കോറോണയെതുരത്തിടാം
കോറോണയെ ചെറുക്കുവാൻ
ഉത്തമ ഔഷധം
ശുചിത്വമാണ് സുപ്രധാനം
കൂട്ടുകാരെ ഓർക്കുക
ഇടക്കിടെ കൈകൾരണ്ടും
വൃത്തിയായി കഴുകിടാം
കൺകളിലും വായിലും
മൂക്കിലും കൂട്ടരേ
കൈയ്യിനാൽ സ്പർശനം
അരുതരുത് സ്നേഹരേ...
ഭയപ്പെടേണ്ട ഭയപ്പെടേണ്ട
നിർഭയം പൊരുതിടാം
ജാഗ്രത കൈവിടാതെ
നമുക്കൊന്നായിനേരിടാം