എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/അക്ഷരവൃക്ഷം/ചെറുലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
ചെറുലേഖനം

ഇന്ന് ലോകം വലിയൊരു ദുരന്തത്തിൽ അകപ്പെട്ടിരിക്കുകയാണ് എന്താണെന്നോ?കൊറോണയെന്ന വൈറസ് ചൈനയിലെ വുഹാനിൽ നിന്നും ഇറ്റലി, അമേരിക്ക, ഇന്ത്യ തുടങ്ങി എല്ലാ രാജ്യങ്ങളിലും പടർന്നു പിടിച്ചു കഴിഞ്ഞു.ഇന്ത്യയിലെ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊറോണ ബാധിതർ. നമ്മുടെ കേരളത്തിലും കൊറോണയുണ്ട്. വായുവിലൂടെ പകരുന്ന രോഗമാണ് കൊറോണ .മരുന്ന് കണ്ടു പിടിച്ചിട്ടില്ലാത്തതുകൊണ്ടാണ് എല്ലാ രാജ്യങ്ങളിലേയ്ക്കും കൊറോണ പടർന്നുപിടിച്ചത്.കൊറോണ പകരാതിരിക്കാൻ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈകൾ വൃത്തിയാക്കുക. കൊറോണ നമ്മളിലേയ്ക്ക് പകരുന്നതെങ്ങിനെയാണെന്നോ? രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈ കൊണ്ട് തൊടുമ്പോഴുമാണ്.ഈ മഹാരോഗത്തിൽ നിന്നും നമ്മെ രക്ഷിക്കുന്നതിനായി സർക്കാർ ,ആരോഗ്യ പ്രവർത്തകർ,പോലീസുകാർ എന്നിവരുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്.

അഷ്ടമൂർത്തി കെ ജെ
2 എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം