എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2014-15 ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
   ഇവിടെ 25 ‍‍‍ഡിവിഷനുകളിലായി 976വിദ്യാർത്ഥിനികൾ സെക്കന്ററി വിഭാഗത്തിലും 6 ഡിവിഷനുകളിലായി 337 വിദ്യാർത്ഥിനികൾ ഹയർ സെക്കന്ററി വിഭാഗത്തിലും അധ്യയനം ചെയ്യുന്നു. അദ്ധ്യാപക-അനദ്ധ്യാപക വിഭാഗങ്ങളിലായി 65ജീവനക്കാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.2013-14 അധ്യയനവർഷത്തിൽ 226 വിദ്യാർത്ഥിനികൾ S S L C പരീക്ഷഎഴുതുകയും 223പേർ വിജയിക്കുകയും ചെയ്തു  . വിജയശതമാനം 99%. SAY പരീക്ഷയിൽ മറ്റു  മൂന്നുപേർ വിജയിച്ചു.കാവ്യ എം, ഹരിത വിജയൻ, ആതിര ഐ ബി, അഭിരാമി സി കെ, അഞ്ജലി പി എം, ബെൻസി ബെന്നി,  വൃന്ദ അജയ്  എന്നിവർ  എന്നിവർ എല്ലാ വിഷയത്തിലുംA+ നേടി. 17പേർക്ക് ഒാരോ വിഷയത്തിൽ A+ നഷ്ടമായി. ഹയർ സെക്കന്ററി വിഭാഗത്തിൽ 157 പേർ പരീക്ഷ എഴുതുകയും 156 പേർ വിജയിക്കുകയും ചെയ്തു. വിജയതമാനം 99.4%. ധനു വി ദേവും അ‍ഞ്ജലി പി ഗോപിയും എല്ലാ വിഷയത്തിലും A+ കരസ്ഥമാക്കി. 7 പേർക്ക് ഒാരോ വിഷയത്തിലും  A+ നഷ്ടമായി. തൃശ്ശൂർ റവന്യു  ജില്ലയിൽ ഏയ്‌ഡഡ് മേഖലയിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഉന്നത വിജയശതമാനം നേടി രണ്ടാംസ്ഥാനം  കരസ്ഥമാക്കി.
         2014 ജുൺ ഒന്നാം തീയതി പ്രവേശനോത്സവത്തോടെ ഈ വർഷത്തെ അധ്യയനം ആരംഭിച്ചു. ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡന്റ് ശ്രീ ടി ഉണ്ണിക്കൃഷ്ണന്റെ അധ്യക്ഷ്യതയിൽ ചേർന്ന യോഗം പൂജനീയ വിമല പ്രാണാമാതാജി ഉദ്ഘാടനം ചെയതു.തദവസരത്തിൽ "പരിരക്ഷയുടെ പാഠങ്ങൾ" എന്ന കൈപുസ്തകം ബഹു ഹെഡ്‌മിസ്‌ട്രസ്സ് പി ടി എ പ്രസിഡന്റിനു നൽകി പ്രകാശനം ചെയ്തു. തുടർന്ന് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പേരിൽ സ്കൂളിനു നൽകിയ അലമാരയുടെ താക്കോൽ പൂജനീയ പ്രവ്രാജിക വിമല പ്രാണാമാതാജി ഏറ്റുവാങ്ങി. പി  ടി എ വൈസ് പ്രസിഡന്റ് ശ്രീ എ മുരളീധരൻ എം പി ടി എ പ്രസിഡന്റ് ശ്രീമതി സുനിത രാജീവ്,പൂജനീയ പ്രവ്രാർജിക തപപ്രാണാ മാതാജി എന്നിവർ ആശംസകളർപ്പിച്ചു.പ്രിയംവദ പി, ദേവിക യു ജെ, ദീപ്തി മേനോൻ, ആര്യ പി എന്നിവർക്ക് രാജ്യപുരസ്കാർ അവാർഡ് വിതരണം ചെയ്തു.  ശ്രീമതി പി വി രാജേശ്വരി കൃത‍ഞ്ജത രേഖപ്പെടുത്തി.പുതുതായി പ്രവേശനം ലഭിച്ചവർക്ക് പെൻസിൽ,കട്ടർ,റബ്ബർ എന്നിവയും മധുരവും നൽകി. 
         ജൂൺ മൂന്നാം തിയ്യതി ഉച്ചക്കഞ്ഞി  വിതരണം പ്രേമ ടീച്ചർ നിർവ്വഹിച്ചു.ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു.ബഹു പി ടി എ പ്രസിഡന്റ് വൃക്ഷത്തെെൾ വിതരണം ചെയ്തു. കുമാരി അതുല്യ ടി ഡി സ്വന്തമായി രചിച്ച കവിത ആലപിച്ചു. പരിസ്ഥിതി സംരക്ഷണ ബോധവത്ക്കരണ റാലിയും സംഘടിപ്പിച്ചു.  പാഠ്യേതര പ്രവർത്തനങ്ങൾക്കും ഈ വിദ്യാലയം പ്രാധാന്യം നൽകുന്നു. കുട്ടികളിലെ കായികവും മാനസികവും സാഹിത്യപരവുമായ വളർച്ചക്ക് സഹായിക്കുന്ന വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നു. ആർട്സ്, സയൻസ്, പരിസ്ഥിതി,സോഷ്യൽ സയൻസ്,സൗഹൃദ,ഹെൽത്ത്,ഹിന്ദി,സംസകൃതം,ഇംഗ്ലീഷ്,കരിയർ ഗെെഡൻസ്,ടൂറിസം,വിദ്യാരംഗം കലാസാഹിത്യവേദി,ഗാന്ധി പീസ് ഫൗണ്ടേഷൻസ് എന്നീ ക്ലബ്ബുകൾ സജീവമാണ്                                                                                                                                                      
                                                                                     .
                                                                                                              പുസ്തകങ്ങൾ അറിവിന്റെ ഖനിയാണ്.വായനക്ക് എല്ലാ വിധ പ്രോത്സാഹനങ്ങളും നൽകി വരുന്നു.ജൂൺ 19 വായനാദിനമായി ആചരിച്ചു.ബഹു പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാലയത്തിലെ മലയാളം അധ്യാപകനായിരുന്ന ശ്രീ സുദർശനം സുകുമാരൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയതു. വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
                                               മാനവസേവ സമിതി ട്രസ്റ്റി ശ്രീമതി ശ്രീദേവി മധുരം മലയാളം ദിനപ്പത്രത്തിന് സാമ്പത്തികസഹായം നൽകി.മാതൃഭൂമി, ദീപിക, Indian Express എന്നിവ വിതരണം ചെയ്തു വരുന്നു.10000ത്തോളം പുസ്തകങ്ങളുമായി പുതിയ ഗ്രന്ഥശാല ആരംഭിച്ചു.അവയിൽ  വിവിധ തരത്തിലുള്ള പുസ്തകങ്ങൾ ഉൾപ്പെടുന്നു.ജന്മദിനങ്ങളിൽ കുട്ടികൾ ലെെബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്നു.
                                                           പുതിയ തലമുറയെ ബോധവത്ക്കരിക്കാൻ പുകയില വിരുദ്ധദിനം ആചരിച്ചു.കൂടാതെ പ്രധാന ദിനങ്ങളായ ഓസോൺ ദിനം,ഹിരോഷിമ ദിനം,ഏയ്‍‌‌ഡ്സ്  ദിനവും ആചരിച്ചു.ഇവയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി ഗീതങ്ങൾ,പോസ്റ്റർ രചന,റാലി,പ്രഭാഷണം തുടങ്ങിയവ നടത്തി. വിദ്യാർത്ഥികളിൽ തൊഴിലിനോടുള്ള  ആഭിമുഖ്യം വളർത്തുന്നതിനായി വിവിധ തരത്തിലുള്ള പരിശീലനം നൽകുന്നു. എംബ്രോയ്ഡറി,മെറ്റൽ എൻഗ്രേവിങ്, വെജിറ്റബിൾ പ്രിന്റിങ്, സോപ്പ് നിർമ്മാണം എന്നിവ  പരിശീലിപ്പിക്കുന്നു.
  സെപ്റ്റംബർ 19 എക്സിബിഷൻ നടത്തി. സെപ്റ്റംബർ 24,25,26 തീയ്യതികളിൽ സ്കൂൾ കലോത്സവം നടത്തി.വിജയികളെ മറ്റു തലങ്ങളിൽ പങ്കെടുപ്പിച്ചു.  
               സ്‍പോർട്‍സ്- ഖൊഖൊയിൽ 5പേർക്കും ഹാൻഡ് ബോളിൽ 4 പേർക്കും ഫുട് ബോളിൽ 2പേർക്കും സോണൽ മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ടായി.