എസ് എസ് എ യു പി എസ് ഷേണി ಎಸ್.ಎಸ್.ಎ.ಯು.ಪಿ.ಎಸ್.ಶೇಣಿ/അക്ഷരവൃക്ഷം/ ശുചിത്വം-നമ്മുടെ രക്ഷാകവചം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം-നമ്മുടെ രക്ഷാകവചം
ശുചിത്വം നമ്മുടെ ദൈനംദിന ജീവിതത്തിലെ അത്യാവശ്യ ഘടകമായ ഒന്നാണ്. അത് നാം നമ്മളിൽ നിന്ന് തന്നെ ആദ്യം തുടങ്ങണം.നമ്മുടെ ശരീരം, വസ്ത്രം, നാം ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും എപ്പോഴും നല്ല വൃത്തിയോടെ തന്നെയിരിക്കണം.നമ്മുടെ വീടും പരിസരവും സ്കൂളും നാം ചെന്ന്കേറുന്ന ഏതൊരിടവും നല്ല ശുചിത്വത്തോടെ പരിപാലിക്കണം.അതിന് നാം തന്നെ മു൹കൈ എടുക്കണം.നാം ശുചിത്വവുമായി വിട്ടുവീഴ്ച ചെയ്യരുത്.

കുട്ടികളായിരിക്കുമ്പോൾ തന്നെ നമ്മുടെ കൂടെ കൂട്ടേണ്ട ഒന്നാണ് ശുചിത്വം എന്നത്.നാം വളർന്ന് വലുതാവുമ്പോൾ തന്നെ ഓരോ അവസരത്തിലും നമ്മുടെ മാതാപിതാക്കൾ നമുക്ക് പറഞ്ഞു തരുന്ന(കാണിച്ചു തരുന്ന) ശീലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വം.ഈ സമൂഹത്തിൽ ജീവിക്കുന്ന ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ് ശുചിത്വം.ഇന്നത്തെ ദിവസങ്ങളിൽ ശുചിത്വം വളരെ പ്രധാനപ്പെട്ട വിഷയമാണ്.കാരണം നമ്മൾ ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ഓരോ മഹാമാരികളും(കൊറോണ, പ്രളയം, വരൾച്ച,നിപ്പ,ഓഖി)ഇവയെ എല്ലാം തോൽപ്പിച്ചത് ശുചിത്വം പാലിച്ചും നല്ല മനസ്സുകൾ കൊണ്ടുള്ള കൂട്ടായ്മയോടെയുള്ള തീരുമാനവും കൊണ്ട് മാത്രമാണ്.മറ്റെല്ലാ രാജ്യങ്ങളിലും രോഗം പടർന്നു പിടിച്ചപ്പോൾ നമുക്ക് കുറച്ചെങ്കിലും അത് നികത്താൻ കഴിഞ്ഞത് നമ്മുടെ രാഷ്ട്രത്തിന്റെയും ഭരണാധികാരികളുടെ യുമെല്ലാം ശുചിത്വത്തോട് കൂടിയ അതി ശക്തമായ കർശനമായ നടപടിയും കൊണ്ട് മാത്രമാണ്.അതിലുപരി നമ്മൾ കേരളിയർ വ്യത്തിയുടെ കാര്യത്തിൽ ഒരു പടി മു൹പിൽ തന്നെയാണ്.ദിവസവും രണ്ടു നേരം കുളിക്കുക, അലക്കിയ വസ്ത്രം ധരിക്കുക,പല്ല് തേക്കുക, ഓരോ ജോലിയും കഴിഞ്ഞ് കൈകാൽ കഴുകുക ഇതെല്ലാം ശുചിത്വത്തിന്റെ ആദ്യപടിയാണ്. നമ്മുടെ ഭാരതത്തിൽ ഇപ്പോൾ ശുചിത്വത്തിന്റെ എല്ലാ നടപടികളും എടുത്തു കഴിഞ്ഞിരിക്കുന്നു.പ്രധാനമന്ത്രി സ്വച്ഛഭാരത് എന്ന ഒരു വാക്ക് തന്നെ പ്രഖ്യാപിച്ചിയിരിക്കുന്നുവല്ലൊ.എന്നും നല്ല ആരോഗ്യംവാന്മാരായി ജീവിക്കാൻ ശുചിത്വം പാലിച്ചേ മതിയാകൂ.


ABDUL RIZAN PS
6 B എസ് എസ് എ യു പി എസ് ഷേണി ಎಸ್.ಎಸ್.ಎ.ಯು.ಪಿ.ಎಸ್.ಶೇಣಿ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം