എസ് എച്ച് വി എച്ച് എസ് കാരക്കാട്/നാടോടി വിജ്ഞാനകോശം
ഒരു വസ്തു, പ്രതിഭാസം, പ്രക്രിയ, വിഷയം എന്നിവയെക്കുറിച്ച് അനുഭവത്തിലൂടയോ പഠനത്തിലൂടെയോ ഉണ്ടാവുന്ന പരിചയം ആണ് ജ്ഞാനം. ഈ പരിചയത്തെ വസ്തുത, വിവരണം, വർണ്ണന, വൈദഗ്ദ്ധ്യം എന്നിങ്ങനെ തരം തിരിക്കാം. ഈ പരിചയം അനുഭവം, അപഗ്രഥനം എന്നിവ വഴിയാണ് ഉണ്ടാവുക. ജ്ഞാനത്തെ കുറിച്ചുള്ള പഠനത്തെ വിജ്ഞാനശാസ്ത്രം (Epistemology) എന്ന് പറയുന്നു. പ്ലേറ്റോ ജ്ഞാനത്തെ "ന്യായീകരിക്കാവുന്ന വിശ്വാസം" എന്ന് വിശേഷിപ്പിച്ചു. പക്ഷെ, എന്താണ് വിശ്വാസം, എന്താണ് ന്യായീകരണം എന്നീ കാര്യങ്ങളിൽ അവ്യക്തത (ambiguity) ഉണ്ടാവാം, അതിനാൽ ജ്ഞാനം എന്ത് എന്ന കാര്യത്തിൽ വ്യക്തമായ ഒരു ധാരണയിൽ എത്തുക ബുദ്ധിമുട്ടാണ്. ബെർട്രാൻഡ് റസ്സൽ "തിയറി ഒഫ് നോലജ്" (Theory of Knowledge) എന്ന ലേഖനത്തിൽ ഈ ബുദ്ധിമുട്ടിനെ ഇപ്രകാരം വിശദീകരിച്ചു "യാഥാർത്ഥ്യവുമായി പൊരുത്തമുള്ള വിശ്വാസത്തെ നമുക്ക് ജ്ഞാനം എന്ന് പറയാം, പക്ഷെ എന്താണ് വിശ്വാസം എന്താണ് യാഥാർത്ഥ്യം എന്ന് ആർക്കും അറിയില്ല. വിശ്വാസവും യാഥാർത്ഥ്യവുമായി ഏതു തരത്തിലുള്ള പൊരുത്തമാണ് വിശ്വാസത്തെ സത്യമാക്കുന്നത് എന്ന് ആർക്കും അറിയില്ല" പ്ലേറ്റോ "ന്യായീകരിക്കാവുന്ന വിശ്വാസം" (Justified True Belief) തത്ത്വമനുസരിച്ച് ഒരു പ്രസ്താവനയെ ജ്ഞാനമായി കരുതണമെങ്കിൽ അതിനു മൂന്ന് വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്, ഒന്ന് അത് ന്യായീകരിക്കപ്പെടണം, രണ്ട് അത് സത്യമായിരിക്കണം, മൂന്ന് അത് വിശ്വസിക്കപ്പെടണം. ചില തത്ത്വശാസ്ത്രജ്ജന്മാർ ഇതിനോട് വിയോജിച്ചു. പ്രധാനമായും എഡ്മണ്ട് ഗെറ്റിയർ (Edmund Gettier) തന്റെ "Is Justified True Belief Knowledge?" എന്നു ശീർഷകമുള്ള ഉപന്യാസത്തിൽ പ്ലേറ്റോയുടെ "ന്യായീകരിക്കാവുന്ന വിശ്വാസം" തത്ത്വത്തിന്റെ അപര്യാപ്തത ചൂണ്ടിക്കാട്ടി