എസ് എച്ച് ഓഫ് മേരീസ് കണ്ടശ്ശാങ്കടവ്/Recognition

Schoolwiki സംരംഭത്തിൽ നിന്ന്

1950 ല് തന്നെ വിദ്യാര്ത്ഥിനികളെ എസ്.എസ്.എൽ.സി.പരീക്ഷയിൽ പങ്കെടുപ്പിക്കുകയും പ്രശസ്തമായ വിജയം കൈവരിക്കുകയും ചെയ്തു.തുടർന്നുള്ള വർഷങ്ങളിലും ഈ പ്രശസ്തി നിലനിർത്തുന്നു.പല വർഷങ്ങളിലും 100 % വിജയം കരസ്ഥമാക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാർഹം തന്നെയാണ‍്. കലാസാഹിത്യ രംഗങ്ങളിലും സ്പോർട്സ് വിഭാഗത്തിലും പ്രശസ്തമായ വിജയം കരസ്ഥമാക്കുന്നതിൽ ഈ വിദ്യാലയം മുൻപന്തിയിൽ തന്നെയാണ‍്.ഊർജസ്വലതയോടെ പ്രവര്ത്തിക്കുന്ന ഒരു ഗേള്ഗൈഡ് വിഭാഗവും ഇവിടെയുണ്ട്.1985-86 ല് സ്റ്റുഡന്ഡ് ഗൈഡ് പ്രവര്ത്തനങ്ങളിൽ Meritorious Service നുള്ള Model of Merit അന്നത്തെ ഹെഡ്മിസ്ട്രസ് ആയിരുന്ന സി.അലക്സാണ്ട്റിയക്ക് ലഭിച്ചു.എല്ലാ വർഷവും പ്രസിഡന്റ് ഗൈഡ് എന്ന ബഹുമതി പല വിദ്യാര്ത്ഥിനികള്ക്കും ലഭിച്ചുപോരുന്നു.