എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറനാട്ടുകര/അക്ഷരവൃക്ഷം/അടുത്തോ? അകന്നോ?

Schoolwiki സംരംഭത്തിൽ നിന്ന്
അടുത്തോ? അകന്നോ?

മടുപ്പോ ശാന്തതയോ അതോ ഒരു തരം വീർപ്പുമുട്ടലോ ആയിരിക്കും മിക്കവർക്കും ഈ അവസ്ഥയിൽ. അമ്പരപ്പിക്കുന്ന സിറ്റിയിൽ ആകാശം മുട്ടുന്ന ഫ്ലാറ്റിന്റെ മുകളിൽ ഏറ്റവും മുകളിലെ നിലയിലാണവൻ . അവന്റെ ഓരോ വർഷത്തെയും വേനലവധി ആരംഭിക്കുന്നതും ഒടുങ്ങുന്നതും മടുപ്പോടെ തന്നെയായിരുന്നു . അവന്റെ അച്ഛൻ വിദേശത്താണ് .അവൻ ഉണരുന്നതിനു മുന്നേ അമ്മ പുറപ്പെട്ടിരിക്കും. അവനെ നോക്കുന്നത് ഒരു വേലക്കാരി ആണ് . ആ സ്ത്രീ അവന്റെ അമ്മയിൽ നിന്ന് അത്യാവശ്യ സാധനങ്ങൾ വാങ്ങി മറിച്ചു് വിൽക്കുമായിരുന്നു. അമ്മക്കതറിയാം എങ്കിലും മറ്റൊരാളെ കിട്ടണ്ടേ. അവനെ പോലെ ഒരുവനെ നോക്കാനും എളുപ്പമല്ലല്ലോ. നേരെ നിൽക്കണമെങ്കിൽ തന്നെ മറ്റൊരാളുടെ സഹായം വേണ്ടി വരുമായിരുന്നു.പണം സംഭരിക്കാൻ മാത്രമാണ് മാതാപിതാക്കൾ കഷ്ടപ്പെടുന്നത്. എന്തിന് ? ഒരു ഡോക്ടറെ കാണാൻ. അവനു എഴുന്നേറ്റു നിൽക്കണ്ടേ, പൈസ ഉണ്ടാക്കി പണക്കാരൻ ആകൽ  അവരുടെ ഇരുവരുടെയും സ്വപ്നം അല്ലല്ലോ. ഏറ്റവും അധികം സമ്പാദിക്കേണ്ടത് സ്വത്തോ? സ്നേഹമോ ? സ്നേഹം കൊണ്ട് വയറു നിറയില്ലല്ലോ?


അവൻ സാധാരണ പോലെയല്ല ഇന്നു എഴുന്നേറ്റത് . അവൻ ആശ്ചര്യപ്പെട്ടു, വലിയ ബഹളമോ വണ്ടിയുടെ ശബ്ദമോ കേട്ടായിരിക്കും സാധാരണ എഴുന്നേൽക്കുന്നത്. ജനലിലൂടെ പുറത്തേക്കു നോക്കി . റോഡിൽ മനുഷ്യരെയോ വണ്ടികളെയോ കാണുന്നില്ല . അവൻഅവനെ തന്നെ പിച്ചി നോക്കി .അവൻ മനുഷ്യനെ തിരഞ്ഞു. ഒരു മനുഷ്യ ജീവിയില്ല .റോഡിലൂടെ കുറെ നായ്ക്കൾ കടിപിടി കൂടി പോകുന്നു ആരും അവയെ കല്ലെടുത്തെറിയുന്നില്ല . പലതരത്തിലുള്ള പക്ഷികളു‍ടെപാട്ടു കേൾക്കാം. അവയെല്ലാം വളരെ സന്തോഷത്തിലാണെന്നു തോന്നും.ഇന്ന് സ്കൂളില്ല ആയ പറഞ്ഞു 'ഞാൻ നാളെ തൊട്ടു വരില്ല.എന്തോ കൊറോണ ആണത്രെ , ആരും വീടിനു പുറത്തിറങ്ങരുതെന്ന് ’ അവനൊന്നും മിണ്ടിയില്ല. അവൻ വീണ്ടുംമനുഷ്യരെ തിരഞ്ഞു .അതാ, പെട്ടെന്നൊരു ശബ്ദം, ഫോണിലൂടെ മാത്രം കേട്ട ശബ്ദം 'മോനെ....അർജുൻ അച്ഛനാണ് .' അത് അവന്റെ അച്ഛന്റെ ശബ്ദമാണ്. വീഡിയോ കോളിലൂടെ മാത്രം കണ്ട മുഖം.'അർജുൻ......... നിന്നോടൊപ്പം ഞാനും ഉണ്ട്'.
അവൻ ഞെട്ടി അവന്റെ അമ്മ !അരികിലുണ്ടായിട്ടും കാണാത്ത മുഖം അരികിലുണ്ടായിട്ടും കേൾക്കാത്ത ശബ്ദം . താൻ കാലത്തു കണ്ട പക്ഷിയായി മാറിയോ. ചിലച്ചു ശബ്ദമുണ്ടാക്കി സ്വതന്ത്രമായി ആകാശത്തിലൂടെ പറക്കുകയാണോ......

ആദിത് എം ആർ
7 എ എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറണാട്ടുകര
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 09/ 01/ 2022 >> രചനാവിഭാഗം - കഥ