ശുചിത്വം

ഇന്നത്തെ സാമൂഹ്യ പശ്ചാത്തലത്തിൽ ശുചിത്വം എന്ന വാക്കിന് വളരെ വലിയ അർത്ഥമുണ്ട്.സമൂഹത്തിൽ പല രോഗങ്ങും ഉടലെടുക്കുന്നത് ഈ ശുചിത്വമില്ലായ്മ കൊണ്ടാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും അത്യാവശ്യമായ കാര്യങ്ങളാണ്. നമ്മൾ തന്നെയാണ് നമ്മുടെ പരിസരം വൃത്തിഹീനമാക്കുന്നത്. അതു കൊണ്ട് നമ്മൾ പരമാവധി നമ്മുടെ പരിസരം വൃത്തിഹീനമാക്കാതിരിക്കുക. ഉപയോഗശൂന്യമായ വസ്തുക്കൾ പരിസരത്തേക്ക് വലിച്ചെറിയുക എന്ന സ്വഭാവം നമ്മളിൽ ചിലർക്കുണ്ട്. ഇങ്ങനെ പാഴ് വസ്തുക്കൾ വലിച്ചെറിയുന്നത് മൂലം നമ്മൾക്ക് മാത്രമല്ല നമ്മുടെ സമൂഹത്തിന് തന്നെ അത് ദേഷമായ് ഭവിക്കും. വൻ നഗരങ്ങൾ പോലും ഇപ്പോൾ ചവറുകൂനകളായി മാറുകയാണ്. ഗ്രാമങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് ഗ്രാമങ്ങളുടെ ശാലീനതയും പ്രകൃതി ഭംഗിയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു .ഓരോ വ്യക്തിയും ശുചിത്വ കാര്യത്തിൽ ശ്രദ്ധിച്ചാൽ പരിസര ശുചിത്വം എന്ന കടമ്പ എളുപ്പത്തിൽ കടക്കാം. ഇന്നത്തെ പല പകർച്ച വ്യാധികൾക്കും കാരണം നമ്മുടെ ശുചിത്വമില്ലായ്മയാണ് . നമ്മുടെ വീടിനു ചുറ്റും ചിരട്ടകൾ പൊട്ടിയ പാത്രങ്ങൾ ഉപയോഗശൂന്യമായ ടയറുകൾ എന്നിവയിലൊക്കെ വെള്ളം കെട്ടി നില്ക്കുകയും അതിലൂടെ കൊതുകുകൾ മുട്ടയിട്ട് പെരുകുന്നു. ഈ കൊതുകുകൾ ഡെങ്കിപ്പനി, ചിക്കൻ ഗുനിയ തുടങ്ങിയ പല സാംക്രമിക രോഗങ്ങൾക്കും കാരണമാകുന്നു. നമ്മുടെ വീടും പരിസരവും പരമാവധി ശുചിത്വത്തോടെ സംരക്ഷിക്കുക, നമ്മുടെ ശരീരം ശുദ്ധമാക്കുകയും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുകയും ചെയ്താൽ ഒരു പരിധി വരെ പകർച്ച വ്യാധികളിൽ നിന്ന് രക്ഷനേടാം



ആകർഷ് എസ് നായർ
5 B എസ്. വി. എച്ച് .എസ് പുല്ലാട്
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം