വേനൽ മഴയിലെ അലിയുന്ന മണ്ണിന്റെ
ഗന്ധമാണെന്റെ കുടുംബം
അലി വാർന്ന സ്നേഹത്തിൻ
നനവാർന്ന കൈകളാൽ
പുൽകി തലോടുമെന്നെ
കുഞ്ഞു മഞ്ചാടിക്കുരുവിനെ ചേർത്ത് വച്ച്
ഹൃദയതന്ത്രികളൊരുക്കുന്നു ഭവനം.
മഴ പെയ്തു പുഴ കുത്തിയൊഴുകുമ്പോൾ ഞാനെന്റെ
ചെറു കടലാസു തോണിയിൽ പോകും
അറിയാതെ പിഞ്ചിളം കൈയിൽ പിടിച്ചെന്റെ
സാഹോദര്യം കൂടെ പോരും
അഛനും അമ്മയും കൂടെപ്പിറപ്പുകളും
ഒന്നിച്ച് ചേർന്നിട്ട് പാടുന്ന പാട്ടിന്റെ
താളമായ് ആ യാത്ര മാറും.