ജീവന്റെ ജീവനാം അമ്മ
ജീവ സ്നേഹാമൃതം പകർന്നമ്മ
അമ്മ തൻ സ്നേഹം പളുങ്ക്പോലെ
പൊട്ടിയുടയാതെ നോക്കണമെന്നും .
ഉണ്ണിയാമെന്നെ നീ പോറ്റി
കൊഞ്ചി കൊഞ്ചി താരാട്ട് പാടിയുറക്കി
ബാല്യകാലത്തിലാവട്ടെ എന്റെ
കുട്ടിക്കുറുമ്പുകൾ ചിരിയോടെ ചുണ്ടിലൊതുക്കി
കൗമാരകാലത്തെന്റെ ചെറു
വികൃതികളൊക്കെ പൊറുത്തു
സ്നേഹ കണ്ണുനീർത്തുള്ളിയായി
മാറും എന്നു എന്റെ അമ്മ
പതിവായ് നെറുകയിൽ നൽകും
സ്നേഹ മുത്തമായ് എന്നമ്മ മാറും
കൊഞ്ചിക്കുഴഞ്ഞു ഞാൻ നിൽക്കെ
സ്നേഹ പാലാഴി പോലെയാകുമമ്മ .